പുരുഷനെ ആകര്‍ഷിക്കാനായി മാറിടം വലുതാക്കാന്‍ ഞാനില്ല
പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചുവാങ്ങുന്നതിനും 'സെക്സി", 'ഹോട്ട്" എന്നീ പദങ്ങളാല്‍ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടാനും വേണ്ടി മാറിടം വലുതാക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് കങ്കണ തുറന്നടിച്ചു.
ദൈവം തന്ന സൗന്ദര്യമാണ് ഉത്തമം. മാറിടത്തിന്‍റെ വലിപ്പം കൂട്ടുന്നതിനേക്കാള്‍ മനസിന്‍റെ വലുപ്പം കൂട്ടുന്നതാണ് നല്ലതെന്നാണ് കങ്കണയുടെ അഭിപ്രായം.
“പുരുഷനെ ആകര്‍ഷിക്കാനും സെക്സ് സിംബലാകാനും മാറിടം വലുതാക്കാന്‍ ഈ സുന്ദരികള്‍ ശ്രമിക്കുന്നതെന്തിനാണ്, വലിയ മാറിടം ഉള്ളവരേക്കാള്‍ വലിയ മനസ് ഉള്ളവരെ ആയിരിക്കില്ലേ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നത്"
“ഞാന്‍ ഒരിക്കലും ഇത്തരം കൃത്രിമ സൗന്ദര്യത്തെ പിന്തുണയ്ക്കില്ല. അനാവശ്യമായ ഈ ഏര്‍പ്പാട് ശരീരത്തിന് ദോഷമാണെന്ന് പോലും ഇവര്‍ മനസിലാക്കുന്നില്ല"- കങ്കണ പറയുന്നു.


Click it and Unblock the Notifications