സെയ്‌ഫിനും കരീനയ്‌ക്കും ആരാധകരുടെ വക കല്ലേറ്‌

By Super

സിനിമാ താരങ്ങളാവുമ്പോള്‍ ആരാധകരുണ്ടാവുന്നത്‌ സ്വാഭാവികമാണ്‌. ഇഷ്ടതാരങ്ങളെ കാണുമ്പോള്‍ ഈ ആരാധകര്‍ക്ക്‌ സ്ഥലകാലബോധം നഷ്ടപ്പെടുന്നത്‌ അതിലേറെ സ്വാഭാവികമാണ്‌. പ്രത്യേകിച്ചും വടക്കേയിന്ത്യന്‍ ആരാധകര്‍ക്ക്‌.

തങ്ങള്‍ ഇത്രയേറെ ആരാധിക്കുന്ന താരങ്ങള്‍ തങ്ങളെ അവഗണിച്ചാല്‍ ദേഷ്യം പിടിക്കാത്ത ആരാധകരുണ്ടാവുമോ. തീര്‍ച്ചയായും പിടിച്ചു, പക്ഷേ അത്‌ ഇത്രത്തോളം പോവുമെന്ന്‌ ആര് കരുതാന്‍. എന്തായാലും ആരാധകരുടെ കോപത്തിന്‌ പാത്രമാവാനുളള യോഗമുണ്ടായത്‌ സെയിഫ്‌ അലി ഖാനും കരീനാ കപ്പൂറിനുമാണ്‌.

സംഭവത്തിന്‍റെ കിടപ്പ് ഇങ്ങനെ..യഷ്‌ രാജ്‌ ഫിലിംസിന്റെ തഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിങ്ങായി ലഡാക്കിലെത്തിയതായിരുന്ന സെയിഫും കരീനയും. ഉച്ചയ്‌ക്ക്‌ ഒരു ഹോട്ടലില്‍ ഊണ്‌ കഴിക്കാനെത്തിയപ്പോള്‍ പ്രിയ താരങ്ങളെ കാണാന്‍ ആരാധകര്‍എത്തി.

ഇരുവരും ഹോട്ടലിനകത്തുളളതറിഞ്ഞെത്തിയ ആരാധകര്‍ പുറത്ത്‌ തടിച്ചുകൂടി. അതോടെ താരങ്ങളുടെ അംഗരക്ഷകര്‍ കര്‍ത്തവ്യനിരതരായി. ഫലം, ഉന്തും തളളും. പിന്നാലെ തെറിവിളികളുടെ പൂരവും.

ഒരു ഭാഗത്ത്‌ രണ്ട്‌ അംഗരക്ഷകര്‍. മറുഭാഗത്ത്‌ ആരാധന തലയ്‌ക്ക്‌ പിടിച്ചവര്‍. സ്ഥിതി വഷ്‌ളാവുന്നത്‌ കണ്ട്‌ പുറത്തെത്തിയ സെയ്‌ഫ്‌ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പോരാഞ്ഞ്‌ ചില ചൂടന്‍മാര്‍ സെയ്‌ഫിനെയും തെറി വിളിച്ചു. ഇത്‌ കേട്ട്‌ സെയ്‌ഫും വിട്ടുകൊടുത്തില്ല. അതിന്‌ തക്ക മറുപടി തന്നെ കൊടുത്തു.

പോരെ പൂരം, കിട്ടി കല്ലേറ്‌. പിന്നീട്‌ ഹോട്ടല്‍ ജീവനക്കാരും മാനേജരും ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌. എന്തായാലും അല്ലറചില്ലറ പരിക്കുകള്‍ പറ്റിയ സെയ്‌ഫിനെയും കരീനയെയും അംഗരക്ഷകരെയും വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കേണ്ടി വന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈ സംഭവത്തിന്‌ ശേഷം സൂക്ഷിച്ചും കണ്ടുമേ താരങ്ങള്‍ പുറത്തിറങ്ങാറുളളൂവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X