പറ്റില്ലെന്ന് സെലീന ജെയ്‌റ്റലി, സമ്മതം മൂളി ആഷ്
ഹോളിവുഡില്‍ നിന്ന് ക്ഷണം വന്നാല്‍ തട്ടികളയുന്ന ബോളിവുഡ് നടികളുണ്ടാവുമോ. ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സെലീനാ ജെയ്‌റ്റലി.
സെലീന വേണ്ടെന്ന് വച്ച് റോളില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതും മറ്റൊരു ബോളിവുഡ് നടി തന്നെ, മറ്റാരുമല്ല, ഹോളിവുഡ് ചിത്രങ്ങള്‍ പുത്തരിയല്ലാത്ത സാക്ഷാല്‍ ഐശ്വര്യാ റായാണ് ആ റോളിന് കോള്‍ഷീറ്റ് നല്‍കികഴിഞ്ഞത്.
പിങ്ക് പാന്‍തര്‍ 2 എന്ന ചിത്രമാണ് കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് കാരണത്താല്‍ സെലീന തളളികളഞ്ഞത്. ലൗ ഹാസ് നോ ലാന്‍ഗ്വേജ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം തന്റെ കഴിവ് തെളിയിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളെ സെലീന തിരഞ്ഞെടുക്കാറുളളൂ. അതിന് പുറമേ ഹോളിവുഡില്‍ നിന്ന് വേറെ നാല് ഓഫറുകളാണ് സെലീനയ്‌ക്ക് മുന്നിലുളളത്.
അത് കൊണ്ട് തനിക്ക് ലഭിച്ച കഥാപാത്രത്തിന് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കില്‍ തനിക്ക് ആ ഓഫര്‍ വേണ്ടെന്ന നിലപാടാണ് സെലീനയുടേത്. ഇപ്പോള്‍ ഐശ്വര്യ ആ ഓഫര്‍ സ്വീകരിച്ചതിനാല്‍ റോളില്‍ മാറ്റം വരുത്തിയിരിക്കുമോ അതോ രംഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിരിക്കുമോ എന്ന് അറിവായിട്ടില്ല.


Click it and Unblock the Notifications