ബോളിവുഡിനെ ഇളക്കിമറയ്ക്കാന്‍ ഷക്കീര വരുന്നു?
ഇനി ബോളിവുഡിനു വേണ്ടിയും ഷക്കീര തന്‍റെ മാദകനൃത്തച്ചുവടുകള്‍ പ്രയോഗിക്കുമോയെന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ഹിന്ദി ചലച്ചിത്ര ലോകം. ഓറല്‍ ഫിക്സേഷന്‍ ടൂറുമായി മുംബൈയില്‍ എത്തിയ ഷക്കീരയ്ക്ക് ഷാരൂഖിനൊപ്പം ആടിപ്പാടാന്‍ അവസരമൊരുങ്ങിയേക്കാമെന്നാണ് വാര്‍ത്ത.
ഷാരൂഖ് സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന ഓം ശാന്തി ഓം എന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് ഈ കൊളംബിയന്‍ ഗായികയുടെ പേരാണ്. ബോളിവുഡില്‍ കൊറിയോ ഗ്രാഫിയ്ക്ക് പേര് കേട്ട ഫറ ഖാന്‍ ഷക്കീരയ്ക്കായി നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതായും പറഞ്ഞ് വരുന്നു.
എന്നാല്‍ ഫറ ഇക്കാര്യം നിഷേധിക്കുന്നുണ്ട്. ഇതൊരു ഗോസിപ്പാണെന്നും തന്നോടൊപ്പം ഷക്കീര സഹകരിക്കുന്നില്ലെന്നാണ് ഫറ പറയുന്നത്. എന്നാല്‍ ഇതൊന്നും ചെവികൊണ്ട് മട്ടില്ല ആരാധകര്‍ക്ക്. ഇക്കാര്യം കൊട്ടിഘോഷിച്ച് നടക്കുകയാണ് അവര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഷക്കീര ഇന്ത്യയില്‍ എത്തിയത് കൊണ്ടാകാം ഇങ്ങനെ വാര്‍ത്ത പ്രചരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ദുഖമുണ്ടെന്നുമാണ് ഫറ പറയുന്നത്.


Click it and Unblock the Notifications