പ്രീതി പ്രീതിയുടെ വഴിയേ..
പാരമ്പര്യത്തിന്റെ തോളില്‍ കൈയിട്ടാണ് ബോളിവുഡിലെ താരങ്ങളുടെ വാഴ്ച. അച്ഛന്റെയോ അമ്മയുടെയോ ബോളിവുഡിലെ താരമൂല്യം ചവിട്ടുപടിയാക്കിയാണ് പലരും ഇവിടെ താരങ്ങളാവുന്നത്. അത്തരം പാരമ്പര്യങ്ങളൊന്നുമില്ലാത്തവര്‍ക്ക് ബോളിവുഡില്‍ എന്തെങ്കിലുമൊക്കെയാവുക ഒട്ടും എളുപ്പമല്ല.
അപവാദങ്ങളുണ്ട്. പ്രത്യേകിച്ചൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെയാണ് മോഡലിംഗ് രംഗത്തു നിന്നെത്തിയ പ്രീതി സിന്റ ബോളിവുഡിന്റെ താരമൂല്യത്തിന്റെ പടവുകള്‍ ചവിട്ടിക്കയറി പോയത്. പ്രീതിയുടെ വഴിയേ മറ്റൊരു പ്രീതി കൂടി ഇപ്പോള്‍ ബോളിവുഡില്‍ തന്റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. പാരമ്പര്യത്തിന്റെ തുണയില്ലാതെ ബോളിവുഡില്‍ നില്‍ക്കുന്ന പ്രീതി ഭുട്ടാനി അതിനൊപ്പം തെന്നിന്ത്യന്‍ സിനിമയിലും തന്റെ പ്രീതി പരത്തുകയാണ്.
കോളജില്‍ പഠിക്കുമ്പോള്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ചിരുന്ന പ്രീതി ഭുട്ടാനി പിന്നീട് മോഡലിംഗ് ചെയ്യാന്‍ തുടങ്ങി. മോഡലിംഗ് രംഗത്തു നിന്നാണ് പ്രീതി ബോളിവുഡിലെത്തുന്നത്. തനൂജ ചന്ദ്രയോടൊപ്പം രണ്ട് ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചാണ് പ്രീതി സിനിമയില്‍ തുടക്കം കുറിക്കുന്നത്.
ജാനി ദുശ്മന്‍ എന്ന ചിത്രത്തിലാണ് ശരത് കപൂറിന്റെ നായികയായാണ് പ്രീതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ലേഡീസ് ടെയ് ലര്‍ എന്ന ചിത്രത്തിലെ പ്രീതിയുടെ ഫ്ലോറ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലേഡീസ് ടെയ് ലര്‍ ബോക്സോഫീസ് വിജയമായില്ലെങ്കിലും ആ ചിത്രത്തിലെ പ്രകടനം പ്രീതിക്ക് തുണയായി. പിന്നീട് പ്രീതിക്ക് തിരിഞ്ഞുനോക്കേണ്ട് വന്നില്ല.
ബോളിവുഡില്‍ ഒരു പിടി ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് പ്രീതി തെന്നിന്ത്യന്‍ സിനിമയിലെത്തുന്നത്. തമിഴില്‍ ഇതുവരെ രണ്ടു ചിത്രങ്ങളിലാണ് പ്രീതി അഭിനയിച്ചത്. കസ്തൂരിരാജയുടെ ഇതു കടവുള്‍ വരുണ്‍ പര്‍വം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ പ്രീതി സൂപ്പര്‍താരം അര്‍ജുന്റെയും നായികയായി വേഷമിട്ടു. ഇപ്പോള്‍ രണ്ട് കന്നഡ ചിത്രങ്ങളും പ്രീതിക്ക് ലഭിച്ചിട്ടുണ്ട്.
ഹിന്ദിയിലും പ്രീതി തിരക്കിലാണ്. കുട്ടികള്‍ക്കായുള്ള ചിത്രമായ കിംഗ് നമ്പര്‍ വണ്ണില്‍ അഭിനയിച്ച പ്രീതി ഏക്- ദി പവര്‍ ഒഫ് വണ്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഹിന്ദിയേക്കാള്‍ ഇപ്പോള്‍ പ്രീതി ശ്രദ്ധിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലാണ്.
മലയാളത്തിലും തനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും ഭാഷയുടെ അതിര്‍വരമ്പുകള്‍ തനിക്കൊരു പ്രശ്നമായി തോന്നിയിട്ടില്ലെന്നും പ്രീതി പറയുന്നു.


Click it and Unblock the Notifications