ഐശ്വര്യ ഗ്ലാമര്‍ വേഷങ്ങളോട് വിടപറയുന്നു!
ഗ്ലാമര്‍ വേഷങ്ങള്‍ക്ക് താല്‍ക്കാലികമായി വിടനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായ്.
ഇതിന്‍റെ ഭാഗമായി കരണ്‍ ജോഹറുടെ പുതിയ ചിത്രത്തില്‍ നിന്നും ആഷ് പിന്‍മാറി.
ധൂം ടു വിലേതുപോലെ ചൂടന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ജോഹര്‍ ചിത്രത്തില്‍ ഭര്‍ത്താവ് അഭിഷേകും ജോണ്‍ അബ്രഹാമുമാണ് ആഷിന് നായകന്മാരാകേണ്ടിയിരുന്നത്.
ഗ്ലാമറിന്‍റെ അതിപ്രസരം കൊണ്ടുതന്നെയാണത്രേ ഈ റോള്‍ ഐശ്വര്യ വേണ്ടെന്ന് വെച്ചത്. ധൂ ടുവില്‍ ഹൃത്വിക്കുമായി ഏറെ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിച്ചത് വിവാദമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണത്രേ പുതിയ ഗ്ലാമര്‍ റോളുകള്‍ സ്വീകരിയ്ക്കാന്‍ താരസുന്ദരി മടിയ്ക്കുന്നത്.
പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ വിശദാംശങ്ങളോട് തല്‍ക്കാലം നീതിപുലര്‍ത്താനാകുകയില്ലെന്നാണ് ഐശ്വര്യ കരണ്‍ ജോഹറെ അറിയിച്ചത്.
നേരത്തെ കഥ കേട്ടപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഐശ്വര്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ണമായും വായിച്ചതോടെ ആഷ് മനസ്സുമാറ്റുകയായിരുന്നു.
കരണ്‍ ജോഹറുടെ ശിഷ്യന്‍ തരുണ്‍ മനസുഖാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഐശ്വര്യയ്ക്ക് പകരം പ്രിയങ്കാ ചോപ്രയായിരിക്കും ചിത്രത്തില്‍ നായിക. ബ്ലഫ് മാസ്റ്റര്‍, ദ്രോണ എന്നീ ചിത്രങ്ങളില്‍ ഇതിനുമുമ്പ് പ്രിയങ്കയും അഭിഷേകും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications