ശില്‍പ്പാ ഷെട്ടി സീത ചമയുന്നു
ശില്‍പ്പാ ഷെട്ടി സീതയാവാന്‍ ഒരുങ്ങുന്നു. പുരു പട്ടേല്‍ നിര്‍മ്മിക്കുന്ന ഹനുമാന്‍ എന്ന് ചിത്രത്തിലാണ് ശില്‍പ സീതയായി അഭിനയിക്കാന്‍ തയ്യാറാവുന്നത്.
ഹോളിവുഡ് നടന്‍ കെനോ റീവ്‌സിനെയാണ് രാമന്റെ റോളിലെയ്‌ക്ക് പുരു കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് റീവ്‌സുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ് പുരു. ഇത് കൂടാതെ ഹനുമാനായി അഭിനയിക്കാനും ചില ഹോളിവുഡ് നടന്‍മാരെ സമീപിച്ചിരിക്കുകയാണത്രേ നിര്‍മ്മാതാവ്.
ശില്‍പ്പയ്‌ക്ക് യുകെയില്‍ നിന്ന് 10-11 ഓഫറുകളും ഹോളിവുഡില്‍ നിന്ന് 6-7 ഓഫറുകളും ലഭിച്ചതായി നടിയുടെ മീഡിയാ മാനേജര്‍ ദലേ ഭഗ്വഗര്‍ പറഞ്ഞു. എന്നിരുന്നാലും പട്ടേലിന്റെ ചിത്രമായത് കൊണ്ട് മാത്രമാണ് ശില്‍പ്പ ഈ ഓഫര്‍ സ്വീകരിച്ചതെന്നും ഭഗ്വഗര്‍ അറിയിച്ചു.


Click it and Unblock the Notifications