ചക് ദേ ഇന്ത്യ മുതല്‍ ഹാരിപോര്‍ട്ടര്‍ വരെ നെറ്റില്‍ സൗജന്യം

By Staff

മുബൈ: ഷാരുഖ് ഖാനും 20 സുന്ദരിമാരും തകര്‍ത്തഭിനയിച്ച ചിത്രമായ ചക് ദേ ഇന്ത്യ ലോകത്താകമാനം ഒരേ സമയത്താണ് റിലീസ്‌ ചെയ്തത്. എന്നാല്‍ സിനിമാശാലകളില്‍ മാത്രമല്ല ചക് ദേ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയത്.

സൈബര്‍ ലോകത്തും സിനിമ അതേ ദിവസം തന്നെ റിലീസായി. അതിനാല്‍ ടിക്കറ്റെടുക്കാതെ ആര്‍ക്ക്‌ വേണമെങ്കിലും ഓണ്‍ലൈനിലെത്തി സിനിമ കാണാം. ബോളീവുഡ്‌ സിനിമ ലഭ്യമാക്കുമെന്ന്‌ അവകാശപ്പെടുന്ന ഒരു സൈറ്റില്‍ നിന്നാണ്‌ ആര്‍ക്ക്‌ വേണമെങ്കിലും സൗജന്യമായി സിനിമയുടെ ഭാഗങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നത്‌.

‘ചക് ദേ ഇന്ത്യ’ മാത്രമല്ല, സല്‍മാന്‍ ഖാന്‍റെ ‘പാട്ട്ണര്‍‍, അക്ഷയ് ഖന്ന നായകനായ ‘ഗാന്ധി മൈ ഫാദര്‍, ‘കാഷ്‌’, ‘ഡോണ്‍‍, ‘നഖ്വാബ്’‌, ‘ഹാരിപോര്‍ട്ടര്‍’ തുടങ്ങിയ വന്പന്‍ സിനിമകളെല്ലാം സൈറ്റിലുണ്ട്‌. ബോളിവുഡ്‌ സിനിമകള്‍ മാത്രമല്ല എല്ലാ പ്രാദേശിക ഭാഷയിലും ഇറങ്ങുന്ന ചിത്രങ്ങളും നെറ്റില്‍ എത്താറുണ്ട്‌. ഇപ്രകാരം സിനിമകള്‍ ലഭ്യമാകുന്ന അമ്പതോളം സൈറ്റുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

എന്നാല്‍ നെറ്റില്‍ ലഭിച്ച ചിത്രങ്ങള്‍ ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ എത്തിക്കുകമാത്രമാണ്‌ തങ്ങള്‍ ചെയ്യുന്നതെന്നും ഈ ചിത്രങ്ങളൊന്നും തങ്ങളുടെ സര്‍വ്വറില്‍ ശേഖരിച്ചിട്ടില്ലെന്നും ചില സൈറ്റുകള്‍ പറയുന്നു.തങ്ങള്‍ ചെയ്യുന്നത്‌ നിയമവിരുദ്ധമായ കാര്യമല്ലെന്നും സൈറ്റ്‌ അവകാശപ്പെടുന്നു.

കോടികള്‍ വാരി എറിഞ്ഞ്‌ ചിത്രീകരിച്ച സിനിമകളാണ്‌ സൈറ്റില്‍ സൗജന്യമായി ലഭ്യമാകുന്നത്‌. എന്നാല്‍ നല്ല സമരിക്കാരന്മാരായി ചമയുന്ന ഇത്തരക്കാരെ പാಠം പಠിപ്പിക്കുമെന്നാണ്‌ ബോളീവുഡില്‍ നിന്നുള്ള പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X