ഓം ശാന്തി ഓമില്‍ ഷാരൂഖിന്റെ നഗ്നത കാണാം
തന്റെ സിനിമാജീവിതത്തില്‍ ആദ്യമായി ഷാരൂഖ് നഗ്നനാവാന്‍ തയ്യാറായി. ഷാരൂഖിന്റെ സുഹൃത്തായ ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഓം ശാന്തി ഓം എന്ന ചിത്രത്തിലാണ് തുണിയൂരാന്‍ ഷാരൂഖ് സമ്മതിച്ചത്.
ഫറാ ഖാന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച മേ ഹൂ നായില്‍ അഭിനയിക്കുന്ന വേളയില്‍ എപ്പോഴും ക്യാമറയ്‌ക്ക് മുന്നില്‍ തുണിയൂരേണ്ടി വന്നാല്‍ അത് ഫറാ ഖാന് വേണ്ടിയാവുമെന്ന് ഷാരൂഖ് ഫറായ്ക്ക് വാക്കുനല്‍കിയിരുന്നു. കരണിന്റെ കോഫി വിത്ത് കരണ്‍ എന്ന് ടിവി പരിപാടിയിലാണ് ഷാരൂഖും ഫറയും ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്‌ന്‍മെന്റിന് വേണ്ടി ഫറ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ശാന്തി ഓം. ഈ വേളയിലാണ് ഷാരൂഖ് തന്റെ വാഗ്‌ദാനം നിറവേറ്റുന്നത്.
എന്നാല്‍ ഷാരൂഖ് ചിത്രത്തില്‍ എത്രത്തോളം നഗ്നനാവുമെന്നതിനെ കുറിച്ച് ഇരുവരും മൗനം പാലിച്ചു. എന്തായാലും പൂര്‍ണ്ണനായും നഗ്നനാവില്ലെന്നാണ് ഫറയുടെ അറിയിപ്പ്.
അതിന് പുറമേ പ്രേക്ഷകര്‍ ആ സീന്‍ വളരെയധികം ഇഷ്ടപ്പെടുമെന്നും ഫറ പറഞ്ഞു. ദീപിക പദുകോണാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക.


Click it and Unblock the Notifications