twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ബച്ചനെ കടത്തിവെട്ടി

    By Staff
    |

    തീര്‍ച്ചയായും മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ആഗിനെ കണക്കാക്കാംബോളിവു‍ഡിലെ നമ്പര്‍ വണ്ണായ ബിഗ് ബി പ്രതിനായകനാകുന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയെന്നത് ഒരു തെന്നിന്ത്യന്‍ നടനെ സംബന്ധിച്ചിടത്തോളം അസാധാരണ നേട്ടം തന്നെയാണല്ലോ

    അമിതാഭ് ബച്ചനെ വെല്ലുന്ന പ്രകടനമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. നോട്ടത്തിലും ഭാവത്തിലും ചേഷ്ടകളിലുമൊക്കെ ക്രൂരനായ ഒരു പ്രതിനായകന്റെ മാനറിസങ്ങളെടുത്തണിയുകയാണ് ബച്ചന്‍ ചെയ്യുന്നത്. അതേ സമയം അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ ഭാവപ്രകടനത്തില്‍ കൃത്യമായ നിയന്ത്രണം വരുത്തി പകയുടെ തീ ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരാളുടെ മാനസികാവസ്ഥ ശക്തമായി അവതരിപ്പിക്കാന്‍ ലാലിന് കഴിഞ്ഞിട്ടുണ്ട്. ഭാര്യയെ കൊല്ലപ്പെട്ട അവസ്ഥയില്‍ കാണുന്ന രംഗത്തില്‍ അമിതാഭാനയത്തിലേക്ക് വഴുതിവീഴുന്നുണ്ടെങ്കിലും മറ്റെല്ലാ രംഗങ്ങളിലും ഭാവപ്രകടനത്തില്‍ കൃത്യമായ ടൈമിംഗ് പുലര്‍ത്തുന്ന ലാലിനെ കാണാം. സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമായി മാറാന്‍ മോഹന്‍ലാലിനു കഴിഞ്ഞത് അഭിനയരീതിയിലെ ഈ പ്രത്യേകത കൊണ്ടാണ്.

    സംഭാഷണരീതിയാണ് ലാലിന്റെ അഭിനയത്തില്‍ ഒരു പോരായ്മയായത്. കമ്പനിയിലേതു പോലെ നീട്ടി വലിച്ച് മലയാളം പറയുന്നതു പോലെയാണ് ആഗിലും മോഹന്‍ലാലിന്റെ ഹിന്ദി ഉച്ചാരണം. ഈ പോരായ്മ പരിഹരിക്കാത്തതില്‍ ലാലിനും സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ട്. കമ്പനിയില്‍ ദക്ഷിണേന്ത്യക്കാരനായ കഥാപാത്രമാണെന്നതായിരുന്നു മോഹന്‍ലാലിന്റെ പ്രത്യേക ശൈലിയിലുള്ള ഹിന്ദി ഉച്ചാരണത്തിന് നല്‍കിയ നീതികരണം. എന്നാല്‍ ആഗില്‍ അത്തരമൊരു വിശദീകരണവും നല്‍കുന്നില്ല. ഉത്തരേന്ത്യക്കാരനായ ഒരു കഥാപാത്രം ഇങ്ങനെയാണോ ഹിന്ദി സംസാരിക്കുന്നതെന്ന ചോദ്യമുയര്‍ത്താത്ത വിധം സംഭാഷണരീതി മാറ്റിയെടുക്കാന്‍ ലാലും രാംഗോപാല്‍ വര്‍മയുടെ ശ്രമിക്കേണ്ടതായിരുന്നു.

    രാംഗോപാല്‍ വര്‍മ കി ആഗ് ഒരു മികച്ച ചിത്രമാണെന്നു പറയുക വയ്യ. ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ഷോലെയുമായി ഈ ചിത്രം താരതമ്യപ്പെടുത്താനാവില്ല. ഒറിജിനലും റീമേക്കും തമ്മില്‍ അത്രയേറെ അന്തരമുണ്ട്. സര്‍ക്കാര്‍ പോലുള്ള ചിത്രങ്ങളില്‍ രാംഗോപാല്‍ വര്‍മ അനുവര്‍ത്തിച്ച ശൈലി തന്നെയാണ് ഈ ചിത്രത്തിലും തുടരുന്നത്. അതിനിടയില്‍ സിനിമ പലയിടത്തും പാളുന്നു. അതേ സമയം ശരാശരിയില്‍ താഴെ മാത്രം നിലവാരമുള്ള ഒരു ചിത്രത്തില്‍ അമിതാഭ് ബച്ചന് പോലും ശരാശരിയില്‍ താഴെയുള്ള അഭിനയമികവ് പുലര്‍ത്തിയപ്പോള്‍ തന്റെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ആഗിന്റെ ഒരേയൊരു പ്ലസ് പോയിന്റ് നരസിംഹ എന്ന കഥാപാത്രമായുള്ള മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. അതുകൊണ്ടു തന്നെ ലാലിന് തീര്‍ച്ചയായും അഭിമാനിക്കാം.

    അടുത്ത പേജ്-

    മുന്‍ പേജ് -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X