രജനിയും കമലും ക്ഷണിച്ചപ്പോള്‍ പോയില്ല
അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സിനിമയിലെ രണ്ടു പ്രജാപതികള്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹന്‍ലാലിന് ക്ഷണം ലഭിച്ചിരുന്നു. തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ രജനീകാന്തും കമലഹാസനുമാണ് ലാലിനെ തങ്ങളുടെ ചിത്രങ്ങളിലേക്ക് ക്ഷണിച്ചത്.
തെന്നാലി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് കമലഹാസന്‍ ലാലിനെ ക്ഷണിച്ചത്. ആ ക്ഷണം ലാല്‍ നിരസിച്ചു. ആ കഥാപാത്രത്തെ പിന്നീട് ജയറാം അവതരിപ്പിച്ചു. ബ്രഹ്മാണ്ഡ വിജയമായ ശിവാജിയിലെ വില്ലന്‍ വേഷത്തിലേക്കാണ് രജനീകാന്ത് മോഹന്‍ലാലിനെ ക്ഷണിച്ചത്. അതും ലാല്‍ വേണ്ടെന്നുവച്ചു.
രജനീകാന്ത് സിനിമയിലെ വില്ലന്‍ വേഷം നിരസിച്ച മോഹന്‍ലാലാണ് ഇപ്പോള്‍ അമിതാഭ് ബച്ചന്‍ വില്ലനായ ഒരു ഹിന്ദി ചിത്രത്തില്‍ നായകനായി വേഷമിട്ടത്. കമ്പനിക്കു ശേഷം രാംഗോപാല്‍ വര്‍മയ്ക്കൊപ്പം രണ്ടാമത്തെ ഹിന്ദി ചിത്രം.
ആഗ് മോഹന്‍ലാലിന്റെ നാലാമത്തെ അന്യഭാഷാ ചിത്രമാണ്. അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മാത്രമേ അന്യഭാഷകളില്‍ അഭിനയിക്കാന്‍ ചെല്ലൂവെന്ന് മുമ്പൊരിക്കല്‍ ലാല്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാവാം കമലഹാസനും രജനീകാന്തിനുമൊപ്പം അഭിനയിക്കാനുള്ള അവസരങ്ങള്‍ ലാല്‍ വേണ്ടെന്നുവച്ചത്. ആഗില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം ലാലിന്റെ തീരുമാനത്തെ ശരിവയ്ക്കുകയും ചെയ്യുന്നു.
മുന്‍ പേജുകള്‍-


Click it and Unblock the Notifications