റാമ്പില്‍ ബിക്കിനിയിട്ട് ബിപാഷയും നേഹയും
മുംബൈയില്‍ നടക്കുന്ന മിസ് ബിക്കിനി 2007 കാണികള്‍ക്ക് നയനവിരുന്ന് തന്നെ ഒരുക്കും. ബിപാഷ ബസുവിനെയും നേഹ ദുപിയയെയും പോലുളള ബോളിവുഡിന്റെ ഹോട്ട് പ്രോപ്പര്‍ട്ടീസ് റാമ്പില്‍ ബിക്കിനിയിട്ട് പൂച്ചനടത്തം കാഴ്ച വയ്ക്കുന്നത് മിസ് ബിക്കിനി 2007ലെ ചൂട് പകരുന്ന കാഴ്ചയായിരിക്കും.
ഹിന്ദി സിനിമകളില്‍ ബിക്കിനിയിട്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളവരാണ് ബിപാഷയും നേഹയും. സിനിമകളില്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ നയനവിരുന്ന് റാമ്പിലും അവര്‍ ആവര്‍ത്തിക്കുന്നുവെന്നു മാത്രം. കനത്ത പ്രതിഫല വാഗ്ദാനവുമായി സംഘാടകര്‍ ക്ഷണിക്കുമ്പോള്‍ സിനിമയില്‍ കാണിച്ചതൊക്കെ മിസ് ബിക്കിനി ഷോയിലും കാണിക്കാന്‍ ഈ നടിമാര്‍ക്ക് മടിയുണ്ടാവില്ല.
മിസ് ബിക്കിനി 2007ലെ താരങ്ങള്‍ക്കായുള്ള പ്രത്യേക മത്സരേതര ഇനത്തിലാണ് ബിപാഷയും നേഹയും ബിക്കിനി കാഴ്ചകളൊരുക്കുന്നത്. എന്നാല്‍ ഷോയില്‍ പങ്കെടുക്കുന്നത് ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.
മിസ് ബിക്കിനി 2007ല്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളായ യുവമാദകതിടമ്പുകള്‍ ബിക്കിനിയിട്ട് റാമ്പില്‍ കാഴ്ച വയ്ക്കുന്ന നയനോത്സവത്തിന് പിന്നാലെയാണ് ബിപാഷയുടെയും നേഹയുടെയും പ്രകടനം. ഡിസംബര്‍ മധ്യത്തില്‍ മുംബൈയിലാണ് മിസ് ബിക്കിനി 2007 മത്സരം നടക്കുന്നത്.
അനുപമ വര്‍മ, സമ്പദ വാസ്, ജെസ്സി റാംദവ എന്നീ ഗ്ലാമര്‍ താരങ്ങളും താരങ്ങള്‍ക്കായുള്ള ഇനത്തില്‍ ബിക്കിനിയിട്ട് പ്രത്യക്ഷപ്പെടും. ഒരു ഫാഷന‍് ടിവി ചാനലില്‍ മിസ് ബിക്കിനി 2007 സംപ്രേഷണം ചെയ്യും.


Click it and Unblock the Notifications