മിസ് ബിക്കിനി 2007ല്‍ താരത്തിളക്കം
ഗോവയില്‍ ഡിസംബറില്‍ നടക്കുന്ന മിസ് ബിക്കിനി 2007 ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഷോയില്‍ സന്നിഹിതരാകുന്ന ബോളിവുഡ് സുന്ദരികളില്‍ എത്ര പേര്‍ വസ്ത്രധാരണം കൊണ്ട് ഷോയില്‍ മത്സരിക്കുന്നവരുടെ 'നിലവാര'ത്തിലേക്ക് ഉയരുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മല്ലികാ ഷെരാവത്തും മലെയ്ക അറോറയുമൊക്കെ മിസ് ബിക്കിനി 2007ല്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനെത്തുമ്പോള്‍ ടിക്കറ്റെടുത്ത് ഷോ കാണാനെത്തുന്നവരും പരിപാടി ഷാഫന്‍ ടിവി ചാനലില്‍ കാണാന്‍ കാത്തിരിക്കുന്നവരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയില്‍ പോലും മാറിടം പകുതിയിലേറെയും തുറന്നു കാട്ടുന്ന വേഷവും ധരിച്ചെത്തിയ മല്ലിക മിസ് ബിക്കിനി 2007 പോലൊരു ഷോയിലെത്തുമ്പോള്‍ ദേഹത്ത് തുണി തീരെ കുറയാനാണ് സാധ്യത. മത്സരാര്‍ത്ഥികളോട് കിടപിടിക്കുന്ന 'വസ്ത്രമില്ലായ്മ' ആയാലും അതിശയിക്കേണ്ട.
ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, റാണി മുക്കര്‍ജി, കത്രീന കെയ്ഫ് എന്നിവരൊക്കെ മിസ് ബിക്കിനി 2007ല്‍ സാന്നിധ്യമറിയിക്കും. ഷോയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് ഇവരൊക്കെ ഉടുക്കുന്ന തുണിയുടെ അളവ് എത്രത്തോളം വരുമെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു താരങ്ങളായ ബിപാഷ ബസുവും നേഹ ദുപിയയുമൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പൂവണിയിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications