നനഞ്ഞൊട്ടിയ മീരയായി ഐശ്വര്യാറായി

By Staff

അങ്ങനെ ലാസ്റ്റ് ലീജിയന്‍ ഇന്ത്യയിലെത്തുകയാണ്. ഇന്ത്യയ്ക്കു പുറത്ത് പലരാജ്യങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടുകയാണ് ഡാക് ലെഫീര്‍ സംവിധാനം ചെയ്ത ദി ലാസ്റ്റ് ലീജിയന്‍. ഈ ചിത്രത്തിന്റെ വരവ് ബിഗ് ബിയും കുടുംബവും പേടിക്കുന്നുണ്ടോ!

ഉണ്ടാകാനാണ് വഴി. കാരണം ഈ ചിത്രത്തിലെ നായിക സാക്ഷാല്‍ ഐശ്വര്യാ റായിയാണ്. ചിത്രം സൂപ്പര്‍ ഹിറ്റാണെങ്കിലും നമ്മുടെ പ്രിയപ്പെട്ട ആഷിനെ വിദേശ രാജ്യങ്ങളിലെ സിനിമാ നിരൂപകര്‍ എഴുതി കൊല്ലുകയാണ്. കോടികളുടെ മൂല്യമുളള ആഷിന് അഭിനയിക്കാനറിയില്ലെന്നാണ് അവരുടെ കണ്ടെത്തല്‍.

റോം രാജകുമാരി മീരയുടെ വേഷമാണ് ആഷിന് ഈ ചിത്രത്തില്‍. മീരയുടെ സ്വഭാവവും ചലനങ്ങളുമെല്ലാം സംവിധായകന്‍ കഷ്ടപ്പെട്ട് ആഷിനെ പഠിപ്പിക്കുകയും ചെയ്തു.

രണ്ടു വര്‍ഷം കഷ്ടപ്പെട്ടിട്ടാണത്രേ ഐശ്വര്യ ഈ ചിത്രത്തില്‍ അഭിനയിച്ചു തീര്‍ത്തത്. ലോകസുന്ദരിപ്പട്ടം കിട്ടിയ ആഷിന്റെ പ്രകടനം കാണാന്‍ നാനാരാജ്യങ്ങളിലെ സിനിമാ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്തു ഫലം. ബോളിവുഡിലെ അഭിനയം ഹോളിവുഡിന് ചേരില്ലെന്നാണ് ആഷ് അവസാനം പഠിച്ച പാഠം.

ശ്രീനിവാസന്‍ സ്ഥിരമായി പറയുന്ന ഒരു പരാതിയുണ്ട്. അദ്ദേഹം വളരെ സീരിയസായി അഭിനയിച്ചാലും ജനത്തിന് ചിരിയാണെന്ന്. അതുപോലെയാണ് ഈ ചിത്രത്തിലെ ആഷിന്റെ അഭിനയം കണ്ട ലോകസിനിമാ പ്രേക്ഷകരും. ആഷ് നടിക്കുന്നത് കണ്ടാല്‍ ചിരിയാണത്രേ വരുന്നത്.

സുന്ദരിയാണെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം. ബിഗ് ബിയും കുടുംബവും ലാസ്റ്റ് ലീജിയനെ പേടിക്കാന്‍ വേറെയുമുണ്ട് കാരണം.

പുഴയില്‍ നിന്ന് നനഞ്ഞൊട്ടിയ വസ്ത്രവുമണിഞ്ഞ് റോമാ രാജകുമാരി കയറിവരുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ആഷിന്റെ തല്‍സ്വരൂപം ആ രംഗത്തില്‍ നന്നായി കാണാമത്രേ.

ഈ രംഗം ബച്ചന്‍ കുടുംബം താങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധൂം-2 എന്ന ചിത്രത്തിന്റെ ഗതി ഓര്‍ത്താണ് ആരാധകര്‍ക്ക് പേടി.

ആ ചിത്രത്തില്‍ ഋത്വിക് റോഷനുമൊത്ത് ആഷ് സ്വയം മറന്നഭിനയിച്ചിരുന്നു. എന്നാല്‍ കല്യാണ മേളം പൊടിപൊടിച്ചതിനിടെ ബച്ചന്റെ സ്വാധീനം ഉപയോഗിച്ച് ആ രംഗങ്ങളെല്ലാം വെട്ടിമാറ്റിയാണ് ചിത്രം തീയേറ്ററുകളില്‍ ഓടിത്തീര്‍ത്തത്.

ബച്ചന്റെ വിരട്ടലൊക്കെ ലാസ്റ്റ് ലീജിയന്‍ ചിത്രത്തിന്റെ വിതരണക്കാരോട് നടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X