ബിക്കിനിയുത്സവത്തില്‍ നീതു ചന്ദ്രയും
ബോളിവുഡിന്റെ മാദകറാണി നീതു ചന്ദ്രയുമുണ്ടാവും മിസ് ബിക്കിനി ഇന്ത്യ 2007ല്‍ ചൂടനൊരു നൃത്തവുമായി.
ചൂടെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതല്ല. നല്ല വെട്ടിത്തിളയ്ക്കുന്ന ഡാന്‍സ് തന്നെയാവും താന്‍ ആടുകയെന്ന് നീതു ആരാധകര്‍ക്ക് ഉറപ്പും നല്‍കുന്നു. ഡിസംബറിലാണ് മിസ് ബിക്കിനി ഇന്ത്യ 2007 മത്സരം നടക്കുന്നത്.
പ്രസിദ്ധമായ ബ്രസീലിയന്‍ ബിക്കിനിയണിഞ്ഞാണോ നൃത്തം ചെയ്യുന്നത് എന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് എത്രയും പെട്ടെന്ന് ടിക്കറ്റ് കിട്ടാനുളള വഴി നോക്കാനാണ് നീതു തിരിച്ചടിച്ചത്.
പരിപാടിയില്‍ നീതു ചന്ദ്രയുടെ മാദകനൃത്തം ഉണ്ടാകുമെന്ന കാര്യം മിസ് ബിക്കിനി മത്സരം സംഘടിപ്പിക്കുന്ന നിക്സാന്‍ ഇന്‍ഫോ മീഡിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഴു ചിത്രങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ നീതു ചന്ദ്ര ബോളിവുഡില്‍ ഉദിച്ചുയരുന്ന പുതിയ സെക്സ് ബോംബാണ്. മാക് ലൂബ്രിക്ക്റ്റ്, മിന്റ് ഓ ഫ്രഷ്, ഐഡിയ മൊബൈല്‍, സ്റ്റേ ഫ്രീ നാപ്കിന്‍, ഐസിഐസിഐ, ഹീറോ ഹോണ്ട, കാഡ്ബറി എന്നിവയുടെ പരസ്യങ്ങളിലും നീതു മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രിയദര്‍ശന്റെ ഗരംമസാലയാണ് നീതുവിന്റെ ആദ്യചിത്രം. ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍ എന്നിവര്‍ മുഖ്യവേഷം ചെയ്ത ഗരംമസാല സൂപ്പര്‍ ഹിറ്റായിരുന്നു. മധുഭണ്ഡാകറിന്റെ ട്രാഫിക് സിഗ്നല്‍ എന്ന ചിത്രത്തിലെ നായികാ വേഷവും നീതുവാണ് ചെയ്തത്.
തമിഴിലും മലയാളത്തിലും ചിത്രീകരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നായികയായും നീതു ചന്ദ്ര കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കാശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുളള ഒരു ആര്‍ട്ട് ഫിലിമില്‍ വേഷമിടാനും നീതു ഇതിനിടയ്ക്ക് സമയം കണ്ടെത്തി. അനുപംഖേര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് നീതുവിന്. ഗ്ലാമറിന്റെ പകിട്ടേതുമില്ലാത്ത വേഷം.
തെന്നിന്ത്യയിലും ബോളിവുഡില്‍ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നീതു ചന്ദ്ര വളരെ കണക്കുകൂട്ടലോടെയാണ് മിസ് ബിക്കിനി 2007ല്‍ മാദക നൃത്തമാടുന്നത്. ഈ അവസരം സംഘാടകരോട് അങ്ങോട്ട് ചോദിച്ചു വാങ്ങുകയായിരുന്നു നീതു. സ്വന്തം കരിയറില്‍ ഇത്തരമൊരവസരം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ സുന്ദരി തിരിച്ചറിയുന്നു.


Click it and Unblock the Notifications