താരെ സമീന്‍ പര്‍ മോഷണമാണെന്ന് ആരോപണം

എന്നാല്‍ ഇത്തവണ മോഷണക്കുറ്റം ഉയര്‍ന്നിരിയ്‌ക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാനെതിരെയാണ്. 2008ലെ ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിന് മത്സരിയ്‌ക്കാന്‍ ഇന്ത്യ തിരഞ്ഞെടുത്തിരിയ്‌ക്കുന്ന അമീറിന്റെ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിയ്‌ക്കുന്നത്.
അമീറിനെതിരെ രംഗത്തെത്തിയതോ കമ്പ്യൂട്ടറിനെ വരെ കടത്തിവെട്ടി ഗണിത ലോകത്തെ വിസ്‌മയമായി മാറിയ ശകുന്തളാ ദേവിയാണ്.
താന്‍ രചിച്ച ഇന്‍ ദ വേള്‍ഡ് ഓഫ് നമ്പേഴ്‌സ് എന്ന ഗ്രന്ഥത്തിലെ ഒട്ടേറ ആശയങ്ങള്‍ അമീര്‍ അടിച്ചു മാറ്റിയെന്നാണ് ശകുന്തളയുടെ ആരോപണം.
സംഭവം അടിച്ചുമാറ്റിയെന്ന് മാത്രമല്ല, അവയുടെ ക്രെഡിറ്റ് നല്‌കാനും താരം തയ്യാറായില്ലെന്നും ശകുന്തളയ്‌ക്ക പരാതിയുണ്ട്.
എന്തായാലും തന്റെ പുസ്‌തകത്തെ ആസ്‌പദമാക്കി സിനിമയെടുക്കാനൊരുങ്ങുകയാണ് ശകുന്തള.
കണക്കിനെ വെറുക്കുന്ന ഒരു പെണ്‍കുട്ടി പിന്നീട് ഒരു ഗണിത ശാസ്‌ത്ര പ്രതിഭയായി മാറുന്നതാണ് കഥ. ഇതുമായി ബന്ധപ്പെട്ട കമല്‍ അടക്കമുള്ളവരുമായി താന്‍ ബന്ധപ്പെട്ട് കഴിഞ്ഞുവെന്നും ശകുന്തള പറയുന്നു.


Click it and Unblock the Notifications