മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ഐശ്വര്യയും അഭിഷേകും
മുംബൈ: ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഏറ്റവുമധികം മൂല്യമുള്ള താരദമ്പതികളായ ആഷും അബിയും വീണ്ടും ഒന്നിയ്‌ക്കുന്നു.
പ്രശസ്‌ത സംവിധായകന്‍മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ താരദന്പതികള്‍ ഒന്നിയ്‌ക്കുമ്പോള്‍ പ്രേക്ഷകര്‍ വീണ്ടുമൊരു അദ്‌ഭുതമാണ് പ്രതീക്ഷിയ്‌ക്കുന്നത്.
മണിരത്‌നം തന്നെ സംവിധാനം നിര്‍വഹിച്ച ഗുരുവെന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ഇതിനു മുമ്പ് ഒരുമിച്ചഭിനയിച്ചത്.
അഭിഷേക് ബച്ചനെ സംബന്ധിച്ചിടത്തോളം മണിരത്‌നത്തിന്റെയൊപ്പമുള്ള മൂന്നാമത്തെ തുടര്‍ച്ചയായ ചിത്രമാണിത്. ഗുരുവിന് മുമ്പ് യുവ എന്ന മണിരത്നം ചിത്രത്തിലും അഭിഷേക് അഭിനിയിച്ചിരുന്നു.
ഒരു യഥാര്‍ഥ പ്രണയ കഥയാണ് ഇനിയും പേരിടാത്ത ചിത്രത്തിലൂടെ മണിരത്‌നം അവതരിപ്പിയ്‌ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം മധ്യത്തോടെ ആരംഭിയ്‌ക്കും.


Click it and Unblock the Notifications











