ശരീരപ്രദര്ശനത്തിനില്ലെന്ന് ദീപിക പദുകോണ്
ദീപികയോട് ഗ്ലാമര് പ്രദര്ശനം എന്നൊന്നു പറഞ്ഞുനോക്കൂ ഒറ്റയടിക്ക് നോ എന്നൊരു മറുപടി കിട്ടും. തുണികുറച്ച് ശരീരം പ്രദര്ശിപ്പിച്ച് തനിക്കൊന്നും നേടേണ്ടതില്ലെന്നാണ് ദീപിക പദുകോണ് പറയുന്നത്.
ദീപികയുടെ കന്നിച്ചിത്രമായ ഓം ശാന്തി ഓം വന് വിജയമാണ് നേടിയത്. തുടര്ന്ന് ഒട്ടേറെ അവസരങ്ങളും ദീപികയുടെ മുന്നില് വന്നു. എന്നാല് ഒന്നിലും താരം ചാടിക്കേറി അഭിനയിച്ചിട്ടില്ല. എല്ലാ പതുക്കെമതിയെന്നാണ് ദീപികയുടെ നിലപാട്.
ഈയിടെ സംവിധായകന് അനുരാഗ് ബസു ഒരു കഥയുമായി ദീപികയെ സമീപിച്ചു. ദീപികയെ കഥാനായികയാക്കണമെന്ന് കരുതിയാണ് ബസു വന്നത്. എന്നാല് നായികയ്ക്ക് ഇത്തിരി ഗ്ലാമര് കൂടുതലാണ് കുറച്ച് ശരീരപ്രദര്ശനം ആവശ്യമായി വരും. ഇതുകേട്ടതും ദീപിക ബസുവിനോട് നോ പറഞ്ഞുവത്രേ.
ബസു എന്തൊക്കെ പറഞ്ഞിട്ടും ദീപിക സ്വന്തം അഭിപ്രായത്തില് ഉറച്ചുനിന്നു. സ്ക്രീനില് ശരീരം പ്രദര്ശിപ്പിക്കില്ലെന്നുതന്നെ.
ചിത്രത്തില് ഹൃത്വിക്കിന്റെ നായികയായാണത്രേ ദീപികയെ വിളിച്ചത്. ഈ ചിത്രം ദീപികയ്ക്കു മറ്റൊരു വിജയം സമ്മാനിക്കുമായിരുന്നുവെന്നും ബസു പറയുന്നു.
എന്നാല് ശരീരം പ്രദര്ശിപ്പിക്കേണ്ടതുകൊണ്ടല്ല ഷാരൂഖിന്റെ നായികയായി ഒരു മണിരത്നം ചിത്രത്തിന്റെ കരാറില് ഒപ്പു വച്ചുപോയതുകൊണ്ടാണ് ബസുവിനോട് ദീപിക നോ പറഞ്ഞതെന്നാണ് അണിയറ സംസാരം.


Click it and Unblock the Notifications











