ഇഷ ഗ്ലാമറിനോട്‌ വിട ചൊല്ലുന്നു
കമ്പനിയിലെ ഖല്ലാസ് ഗാനരംഗത്തിലൂടെ ബോളിവുഡിലെ ഗ്ലാമര് തരംഗമായി മാറിയ ഇഷ കോപീകര് ഗൗരവ വേഷങ്ങളിലേക്ക് മടങ്ങി വരുന്നു.
അഭിനയ ജീവിത്തിന്റെ തുടക്കത്തില് തികച്ചും ഗൗരവമേറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇഷയെ ഗ്ലാമര് പ്രതിബിംബമാക്കി മാറ്റിയത് രാം ഗോപാല് വര്മ്മയായിരുന്നു.
മോഹന്ലാലും വിവേക് ഒബ്റോയിയും പ്രധാന കഥാപാത്രങ്ങളായെത്തിയ കമ്പനിയിലെ ഐറ്റം ഡാന്സ് ഇഷയ്ക്ക് പുതിയ ഇമേജ് നല്കുകയായിരുന്നു.
പുതിയ ഗ്ലാമര് ഇമേജിന്റെ പിന്ബലത്തില് ബോളിവുഡിലെ ഐറ്റം ഡാന്സ് നമ്പറുകളില് ഇഷ നിത്യസാന്നിധ്യമായി മാറി.
പുതിയ ചിത്രമായ ഏക് വിവാഹ് ഐസി ബി എന്ന പുതിയ ചിത്രത്തില് ഇഷയുടെ മാറിയ മുഖമാണ് പ്രേക്ഷകര്ക്ക് കാണാനാകുക. തികച്ചും സാധാരണക്കാരിയായ സ്ത്രീയായാണ് ഇഷ ഇതില് പ്രത്യക്ഷപ്പെടുക.
ഒരു പാട്ടുകാരിയായി മാറാന് ആഗ്രഹിയ്ക്കുന്ന ഒരു ഭോപ്പാല്കാരിയുടെ കഥയാണ് ഏക് വിവാഹ്... പറയുന്നത്. പുതിയ സിനിമയിലൂടെ ഗ്ലാമര് പ്രതിച്ഛായയില് നിന്നും വിടുതല് നേടാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇഷ പറയുന്നു.


Click it and Unblock the Notifications