»   » അസിനും നോമ്പിലാണ്

അസിനും നോമ്പിലാണ്

Posted By:
Subscribe to Filmibeat Malayalam
Asin
മലയാളമണ്ണില്‍ നിന്ന് ബോളിവുഡില്‍ ചേക്കേറിയ അസിന്‍ അവിടെ ധാരാളം സുഹൃത്തുക്കളെ സ്വന്തമാക്കി. എല്ലാവരെയും പെട്ടന്ന് സുഹൃത്തുക്കളാക്കി മാറ്റാന്‍ അസിന് ഒരു പ്രത്യേക വൈഭവം തന്നെയുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. എന്നാല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ മാത്രമല്ല, അതു നിലനിര്‍ത്താനും അസിന്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.

തെന്നിന്ത്യക്കാരിയായ അസിന്‍ മുസ്ലീം മതക്കാരിയല്ല. എങ്കിലും മുസ്ലീം മത വിശ്വാസികളായ ധാരാളം പേര്‍ അസിന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലുണ്ട്. റംസാന്‍ കാലത്ത് നോമ്പെടുക്കുന്ന തന്റെ കൂട്ടുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അസിനും നോമ്പെടുത്തുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.

എന്നാല്‍ അസിന്‍ മാത്രമല്ല ഇത്തരത്തില്‍ നോമ്പെടുക്കുന്നതെന്നും പലരും ഇത്തരത്തില്‍ നോമ്പെടുക്കാറുണ്ടെന്നാണ് ബോളിവുഡില്‍ ഉള്ള താരങ്ങള്‍ പറയുന്നത്. തന്റെ മുസ്ലീങ്ങളല്ലാത്ത കൂട്ടുകാരും നോമ്പില്‍ പങ്കുചോരാറുണ്ടെന്ന് നടന്‍ അമീര്‍ അലി വെളിപ്പെടുത്തുന്നു. സിനിമാരംഗത്ത് എല്ലാ ആഘോഷങ്ങളും ഒരുമിച്ചാണ് നടക്കുക. ദീപാവലിയും റംസാനും ഒരു പോലെ ആഘോഷിക്കും. അതു പോലെ തന്നെ നോമ്പെടുക്കാനും ചില മുസ്ലീം മതക്കാരല്ലാത്ത ഫ്രണ്ട്‌സ് തയ്യാറാകാറുണ്ടെന്ന് അമീര്‍ പറയുന്നു.

നടന്‍ സയിദ് ഖാനും ഇത്തരത്തില്‍ മുസ്ലീം മതക്കാരല്ലാത്ത കൂട്ടുകാര്‍ തന്നോടൊപ്പം നോമ്പെടുക്കാറുണ്ടെന്ന് ഓര്‍മ്മിച്ചു. ചിലപ്പോള്‍ നടന്‍മാര്‍ മാത്രമല്ല, സിനിമയിലെ ടെക്‌നീഷ്യന്‍സും നോമ്പില്‍ പങ്കെടുക്കാറുണ്ട്-സയിദ് പറഞ്ഞു.

English summary

 
 Actress Asin may not be a Muslim, but is known to observe a few days of fast during Ramzan. Apparently, the South hottie fasts on the final few days and loves gorging on delicacies like Maal Pua and Phirni during Iftar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam