വിടിവിയുമായി ഗൗതം ബോളിവുഡില്‍

By Ajith Babu

Vinnaithandi Varuvaaya
നടന്‍ ചിമ്പുവിന്റെ വേറിട്ടൊരു മുഖം പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ഗൗതം മേനോന്‍. തമിഴിലും തെലുങ്കിലും ഒരേ സമയം ഹിറ്റായ ചിത്രത്തില്‍ തൃഷയായിരുന്നു നായിക.

കോളിവുഡിലെ റൊമാന്റിക് ചിത്രങ്ങള്‍ക്ക് പുതിയൊരു ഭാവം പകര്‍ന്നു നല്‍കിയ സംവിധായകന്‍ ഇപ്പോള്‍ മണിരത്‌നത്തിന്റെ രാവണന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ജൂണ്‍ 18ന് രാവണന്‍ റിലീസാകുന്നതും കാത്തിരിയ്ക്കുകയാണ് ഞാന്‍. സിനിമയിലെ ഗാനങ്ങളെല്ലാം എനിയ്ക്കിഷ്ടപ്പെട്ടു. രാവണന്‍ ഒരു അദ്ഭുത ചിത്രമാകുമെന്നാണ് പ്രതീക്ഷ. ഗൗതം മേനോന്‍ പറയുന്നു.

കോളിവുഡിലെ ഈ മലയാളി സംവിധായകനിപ്പോള്‍ മണിരത്‌നത്തിന്റെ പാത പിന്തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വിടിവിയുടെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡില്‍ ഒരു കൈ നോക്കാനുള്ള തീരുമാനത്തിലാണ് ഗൗതം. അംബിക ഹിന്ദുജ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍.

രാജ് ബബാറിന്റെ മകന്‍ പ്രതീക് ബബാറായിരിക്കും ചിമ്പുവിന്റെ വേഷത്തിലെത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓരു മുംബൈ ഗേളായിരിക്കും തൃഷയുടെ റോള്‍ അവതരിപ്പിയ്ക്കുക. ആഗസ്റ്റില്‍ തന്നെ എആര്‍ റഹ്മാന്‍ സംഗീതത്തിന്റെ അകടമ്പടിയോടെ വിടിവിയുടെ ബോളിവുഡ് പതിപ്പിന്റെ ഷൂട്ടിങ് തുടങ്ങാനാണ് ഗൗതം തീരുമാനിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X