»   » സെയ്ഫ് പുതിയ പട്ടൗഡി നവാബ്

സെയ്ഫ് പുതിയ പട്ടൗഡി നവാബ്

Posted By:
Subscribe to Filmibeat Malayalam
Saifali-khan
മുംബൈ: പട്ടൗഡിയിലെ പത്താമത് നവാബായി ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ അധികാരമേല്‍ക്കും. പിതാവ് മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മരണത്തെ തുടര്‍ന്നാണ് സെയ്ഫിന് ചുമതലയേല്‍ക്കേണ്ടി വന്നത്.

ഹരിയാനയിലെ പട്ടൗഡി ഗ്രാമത്തില്‍ നടക്കുന്ന കിരീടധാരണ ചടങ്ങിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്താനുള്ള സാധ്യതയുണ്ട്.

നവാബ് എന്ന പദവിക്ക് ഇപ്പോള്‍ നിയമസാധുതയില്ല. 1971ല്‍ ഈ പദവി സര്‍ക്കാര്‍ നിയമം മൂലം ഒഴിവാക്കിയിരുന്നു. മന്‍സൂര്‍ അലിഖാനായിരുന്നു അവസാന നവാബ്. അധികാരമേല്‍ക്കാന്‍ സെയ്ഫ് അലിക്ക് വലിയ താല്‍പ്പര്യമൊന്നുമില്ലെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പട്ടൗഡി ദേശക്കാര്‍ തയ്യാറല്ല.

52 ഗ്രാമങ്ങള്‍ ചേര്‍ന്ന പട്ടൗഡി പ്രദേശം 19ാം നൂറ്റാണ്ടു മുതല്‍ സെയ്ഫ് അലിയുടെ പിതാമഹാന്മാരാണ് ഭരിച്ചിരുന്നത്. ഇതോടെ സിനിമാ അഭിനയത്തോടൊപ്പം പിതാവിന്റെ എസ്റ്റേറ്റുകളും തറവാടും ട്രസ്റ്റും  ശ്രദ്ധിക്കാന്‍ സെയ്ഫ് അലി നിര്‍ബന്ധിതനാവും.

English summary
Saif Ali Khan will soon be crowned as the Tenth Nawab of Pataudi by the end of October
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam