»   » നയന്‍സ്, അസിന്‍ ഇനി കരീന

നയന്‍സ്, അസിന്‍ ഇനി കരീന

Posted By:
Subscribe to Filmibeat Malayalam
Kareena
ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് സിദ്ദിഖ് ജന്മംനല്‍കിയ ബോഡിഗാര്‍ഡിന്റെ യാത്ര തുടരുകയാണ്. ആദ്യം മലയാളത്തിലും ഇപ്പോള്‍ തമിഴിലുമെത്തിയ ബോഡിഗാര്‍ഡ് ഇനി പോകുന്നത് ബോളിവുഡിലേക്കാണ്.

മലയാളത്തില്‍ ദിലീപിന്റെ നായികയായി നയന്‍സെത്തിയപ്പോള്‍ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലനില്‍ അസിനായിരുന്നു നായിക. അസിന്റെ പേഴ്‌സണ്‍ ബോഡിഗാര്‍ഡായി വിജയ്‌യും അഭിനയിച്ചു. ഇനി സിദ്ദിഖ് ബോഡിഗാര്‍ഡ് ബോളിവുഡിലെത്തുന്പോള്‍ നായിക കരീനയെ രക്ഷിയ്ക്കാനായി സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ രംഗത്തെത്തും.

കാവലനില്‍ വിജയ്‌യുടെ റോളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെന്ന് സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദിയില്‍ സല്‍മാന്റെ ഇമേജിന് ചേരുന്ന രീതിയില്‍ വീണ്ടും മാറ്റങ്ങളുണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam