»   » പെറ്റയുടെ പരസ്യത്തില്‍ രാഖിയുടെ ഗ്ലാമര്‍

പെറ്റയുടെ പരസ്യത്തില്‍ രാഖിയുടെ ഗ്ലാമര്‍

Posted By:
Subscribe to Filmibeat Malayalam
Rakhi Sawant
മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനുമൊക്കെയായി തുണിയിരുഞ്ഞ് സന്ദേശവാഹകരാകുന്നത് നടിമാര്‍ക്കിടിയിലെ പുതിയ ട്രെന്‍ഡാണ്.

ഹോളിവുഡ് നടിമാരില്‍ പലരും മൃഗാവകാശസംരക്ഷണ സംഘടനയാ പെറ്റയ്ക്കുവേണ്ടി നഗ്നരായും അര്‍ദ്ധനഗ്നരായുമെല്ലാം പോസ് ചെയ്തിരിക്കുന്നു. ബോളിവുഡിലുമുണ്ട് മൃഗസ്‌നേഹം മൂത്ത് ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചവര്‍ ഏറെ.

ഇപ്പോഴിതാ ബോളിവുഡിലെ ഗ്ലാമര്‍ താരം രാഖി സാവന്തും മൃഗങ്ങള്‍കായി രംഗത്തെത്തുകയാണ്. എന്നാല്‍ രാഖിയുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്, പൂര്‍ണനഗ്നയായിട്ടല്ലത്രേ രാഖി പെറ്റയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇത്തരമൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ നഗ്നത ആവശ്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അതിനാല്‍ പരസ്യത്തില്‍ താനൊരു ബിക്കിനി ധിരിച്ചിട്ടുണ്ടെന്നുമാണ് രാഖി പറയുന്നത്. പക്ഷേ രാഖിയുടെ ശരീരംമുഴുവന്‍ പെയിന്റ് ചെയ്തിരിക്കുന്നതാണ് പരസ്യചിത്രത്തില്‍ കാണാന്‍ കഴിയുക.

സര്‍ക്കസുകാരുടെ കൂട്ടില്‍ കഴിയുന്ന ഒരു കടുവയുടെ വേഷമാണ് പരസ്യത്തില്‍ രാഖിയുടേത്. ഹോളിവുഡ് താരങ്ങള്‍ മിക്കവരും പെറ്റയുടെ മോഡലുകളാകാന്‍ നഗ്നരായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നും അതുകൊണ്ടാന്‍ നഗ്നയാവേണ്ടെന്ന് തീരുമാനിച്ചതെന്നും രാഖി പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam