»   » അസിന്‍ രണ്‍ഭീറിനൊപ്പം

അസിന്‍ രണ്‍ഭീറിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Asin
ഗജിനി പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ അസിന്‍ ബോളിവുഡിന്റെ സ്വപ്‌ന ലോകത്ത്‌ പാറിനടക്കുകയാണ്‌.

ഗജിനിയിലൂടെ അമീറിന്‍റെ നായികയായ അസിന് സ്വപ്നതുല്യമായ ഒരു തുടക്കം തന്നെയാണ് ബോളിവുഡില്‍ ലഭിച്ചിരിക്കുന്നത്. . ഇതിന്‌ പിന്നാലെ സല്‍മാന്‍ ഖാന്‍, അജയ്‌ ദേവ്‌ഗണ്‍ എന്നിവര്‍ നായകന്‍മാരാകുന്ന ലണ്ടന്‍ ഡ്രീംസ്‌ എന്ന ചിത്രത്തിലെ നായികാപദവിയും അസിനെ ലഭിച്ചു.

ഇപ്പോഴിതാ ബോളിവുഡിലെ താരറാണിമാര്‍ കൊതിയ്‌ക്കുന്ന മറ്റൊരവസരം കൂടി അസിനെ തേടിയെത്തിയിരിക്കുകയാണ്‌. പുതുതലമുറ നായകന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ രണ്‍ഭീര്‍ കപൂറിന്റെ നായികയാകാനുള്ള ഭാഗ്യമാണ് അസിന്‌ കൈവന്നിരിയ്‌ക്കുന്നത്‌.

കോളിവുഡില്‍ ഒരുങ്ങുന്ന രജനികാന്ത്‌-ഷങ്കര്‍ ടീമിന്റെ എന്തിരന്റെ ഹിന്ദി പതിപ്പിലായിരിക്കും അസിന്‍-രണ്‍ഭീര്‍ ജോഡികള്‍ ഒന്നിയ്‌ക്കുക. ഇത്‌ കൂടാതെ ഡിസ്‌നിയും വാര്‍ണര്‍ ബ്രോസും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലെ നായികയായും അസിനെ പരിഗണിയ്‌ക്കുന്നുണ്ട്‌.

അസിന്റെ ഉടലഴകിന്റെ ചിത്രങ്ങള്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam