റാണിയും ഐറ്റം ഗേള്‍?

മികച്ച ഒരു നര്‍ത്തകയാണെങ്കിലും ഐറ്റം ഡാന്‍സ് രംഗത്തേക്ക് റാണി ഇതുവരെ ചുവട് വച്ചിരുന്നില്ല. ഇതുവരെ താന്‍ ഒരു ഐറ്റം നമ്പര്‍ ചെയ്തിട്ടില്ലെങ്കിലും അതിന് തുറന്ന മനസാണെന്ന് റാണി പറഞ്ഞിരുന്നു. എന്നാല്‍ ഹൗസ്ഫുള്ളില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അംഗീകരിക്കാനോ, നിഷേധിക്കാനോ റാണി മുഖര്‍ജി തയ്യാറായിട്ടില്ല. തത്കാലം ഇതൊരു സസ്‌പെന്‍സായി തുടരും.
ബോളിവുഡില്‍ ഇത് ഐറ്റം നമ്പറുകളുടെ കാലമാണ്. മലൈക്കയുടെ മുന്നി ബദ്‌നാമും കത്രീനയുടെ ഷീല കി ജവാനിയും ഹിറ്റായതിന് പിന്നാലെ ദീപികയുടെ ദം മാരോ ദം നമ്പറും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവര്‍ക്ക് പിന്നാലെയാണ് റാണിയും ഐറ്റം നൃത്തത്തില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.
റീമാ കഗ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീര്‍ ഖാന്റെ നായികയായി അഭിനിയിച്ചു വരികയാണ് റാണി ഇപ്പോള്‍. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ഈ ഒഡീസി നര്‍ത്തകി എത്തുന്നത്.


Click it and Unblock the Notifications