ഷാഹിദിനെ പെണ്‍പട വളഞ്ഞപ്പോള്‍
ബോളിവുഡിലെ യൂത്ത് ഐക്കണ്‍ ആണ് ഷാഹിദ് കപൂര്‍. കോളെജ് കുമാരികളും കുമാരന്മാരുമാണ് ഷാഹിദിന്റെ ആരാധകരില്‍ ഏറെയും. തങ്ങളുടെ ഹൃദയഭാജനത്തെ നേരിട്ടുകണ്ടാല്‍ ഈ കുമാരന്മാരുടെയും കുമാരിമാരുടെയും അവസ്ഥയെന്തായിരിക്കും. താരം വലഞ്ഞുപോകുമെന്നുറപ്പ്.
പുനെ നഗരത്തില്‍വച്ചാണ് ഷാഹിദിന് ഇത്തരമൊരു അനുഭവമുണ്ടായത്. നഗരത്തില്‍ ഒരിടത്ത് ഷൂട്ടിംഗിനെത്തിയ ഷാഹിദിനെ പെണ്‍പട പൊതിഞ്ഞു. ഷാഹിദിനെ രക്ഷപ്പെടുത്താനായി സംവിധായകന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ ഏര്‍പ്പെടുത്തേണ്ടിയും വന്നു.
വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ഷാഹിദ് പുനെ നഗരത്തിലെത്തിയത്. ഷാഹിദ് നഗരത്തിലെത്തിയിട്ടുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെയാണത്രേ കാമ്പസുകളില്‍ നിന്നും കാമ്പസുകളിലേയ്‌ക്ക് പടര്‍ന്നത്. അവസാനം വളരെ രഹസ്യമായി ഷൂട്ടിംഗ് നടത്തുകയായിരുന്ന സ്ഥലം ആരാധകര്‍ കണ്ടുപിടിച്ചു.
സ്ഥലത്തെത്തിയ പെണ്‍കുട്ടികളുടെ സ്‌നേഹപ്രകടനം കൊണ്ട് ഷാഹിദിന് പൊറുതിയില്ലാതായത്രേ. ഇതിനിടെ പ്രാദേശിക ചാനലുകാരാണെന്നും ഷാഹിദിന്റെ അഭിമുഖം വേണമെന്നുമാവശ്യപ്പെട്ട് മറ്റൊരു സംഘവുമെത്തി. ഇവര്‍ക്ക് സെക്യൂരിറ്റിക്കാരോട് തല്ലുവരെ കിട്ടിയെന്നാണ് കേള്‍ക്കുന്നത്.
ഷാഹിദിനെ അടുത്തുകാണാനായി ആരാധകര്‍ ചാനലുകാരാണെന്ന ഭാവത്തില്‍ വന്നതാണെന്നാണ് സെക്യൂരിറ്റിക്കാര്‍ പറഞ്ഞത്. എന്തായാലും വളരെ പ്രയാസപ്പെട്ടാണത്രേ ആരാധകവൃന്ദത്തിനിടയില്‍ നിന്നും സംവിധായകനും സുരക്ഷാ ഉദ്യോഗസ്ഥരും കൂടി ഷാഹിദിനെ രക്ഷിച്ചത്. എന്തായാലും ഒരു ചെറുനഗരത്തല്‍പ്പോലും ഇത്രയേറെ ആരാധകര്‍ തനിക്കുണ്ടെന്ന സത്യം ഇതോടെ ഷാഹിദ് തിരിച്ചറിഞ്ഞുകാണുമെന്നുറപ്പ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications