»   » ശ്രീദേവി-ബോണി ദമ്പതിമാര്‍ പാപ്പരായോ?

ശ്രീദേവി-ബോണി ദമ്പതിമാര്‍ പാപ്പരായോ?

Posted By:
Subscribe to Filmibeat Malayalam
Sridevi and Boney
ശ്രീദേവി-ബോണി കപൂര്‍ ദമ്പതിമാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചനകള്‍. ബോളിവുഡ് അടക്കം പറയുന്നത് ഇപ്പോഴിതാണ്. ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം തലവനായി ബോണി കപൂര്‍ ചുമതലയേറ്റതാണ് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിയ്ക്കുന്നത്.

കോളിവുഡില്‍ നിന്നെത്തി തെന്നിന്ത്യയും ബോളിവുഡും അടക്കിവാണ ചരിത്രമാണ് ശ്രീദേവിയ്ക്കുള്ളത്. നടന്‍ അനില്‍ കപൂറിന്റെ സഹോദരനായ ബോണി കപൂര്‍ സൂപ്പര്‍ നിര്‍മാതാവെന്ന നിലയിലാണ് തിളങ്ങിയത്. എന്നാല്‍ അടുത്തകാലത്തായ താരദമ്പതികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുണ്ടെന്നാണ് ഇവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

ബോണി കപൂറിന്റെ ഭാര്യയായതോടെ അഭിനയം മതിയാക്കി ശ്രീദേവി വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാല്‍ പ്രതാപകാലത്തെ ആഡംബരജീവിതശൈലിയില്‍ നിന്നും പിന്‍മാറാന്‍ ശ്രീദേവി തയാറായില്ല. വസ്ത്രശേഖരത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും വന്‍തുകയാണ് ശ്രീദേവി മുടക്കുന്നത്. മാസം 25 ലക്ഷത്തോളം രൂപയാണ് ശ്രീദേവിയുടെ അടിപൊളി ജീവിതത്തിനായി ബോണികപൂറിനു വിനിയോഗിക്കേണ്ടിവരുന്നതത്രേ. അടുത്ത് തന്നെ സിനിമയിലെത്തുമെന്ന് കരുതപ്പെടുന്ന മകള്‍ ജാന്‍വിയുമൊത്ത് ലക്ഷ്വറി ബ്യൂട്ടിപാര്‍ലറുകളിലേക്കുള്ള ശ്രീദേവിയുടെ സന്ദര്‍ശനങ്ങളും വന്‍ ബാധ്യതയാണ് ബോണിയ്ക്ക വരുത്തുന്നത്.

ബോണി അവസാനമായി നിര്‍മിച്ച നോ എന്‍ട്രി, വാണ്ടഡ് എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്‌തെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സേഫല്ല. ഇപ്പോള്‍ നിര്‍മിയ്ക്കുന്ന രണ്ട് സിനിമകളും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയിരിക്കുകയാണ്. സിനിമ പൂര്‍ത്തിയാക്കുന്നതിനായ മാര്‍വാഡികളില്‍നിന്നു വന്‍തുകകള്‍ ഭീമന്‍ പലിശയ്ക്ക് ബോണികപൂര്‍ കടമെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ബോണികപൂറിനെ സാമ്പത്തികമായി തകര്‍ത്തുവെന്നാണ് അറിയുന്നത്.

ബോണികപൂര്‍ ചാനലിന്റെ പ്രോഗ്രാം തലവനായി ജോലി സ്വീകരിച്ചതാണ് ശ്രീദേവി-ബോണികപൂര്‍ ദമ്പതികള്‍ പാപ്പരാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരാനിടയാക്കിയത്. വന്‍പ്രതിഫലം ലഭിയ്ക്കുമെങ്കിലും കോടികള്‍ വാരിയെറിഞ്ഞ് ജീവിച്ച ബോണി കപൂറിന് ഇങ്ങനെയൊരു പണിയ്ക്കിറങ്ങേണ്ട ആവശ്യമുണ്ടോയെന്നാണ് ചോദ്യം.

English summary
Producer Boney Kapoor's decision to take up a corporate job has sparked off a huge debate in film circles. People in Kollywood (where Sridevi originally comes from) and Bollywood (where she is parked now) are trying to find reasons for the yesteryear superstar's spouse's decision to do a nine to five at the age of 56.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam