»   » അസിന് രക്ഷകനായി കിങ് ഖാന്‍

അസിന് രക്ഷകനായി കിങ് ഖാന്‍

Subscribe to Filmibeat Malayalam
Asin
അമീര്‍ഖാനും സല്‍മാന്‍ഖാനും പിന്നാലെ ഷാരൂഖും അസിന്റെ വീരനായകനായി. മറ്റ് രണ്ട് ഖാന്‍മാരും വെള്ളിത്തിരയിലാണ് മല്ലു ബ്യൂട്ടിയുടെ നായകന്‍മാരായതെങ്കില്‍ യഥാര്‍ത്ഥ ജീവിത്തിലാണ് ഷാരൂഖ് അസിന്റെ നായകനായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈയില്‍ നടന്ന ഒരു സ്‌റ്റേജ് പ്രോഗ്രാമിനിടെയാണ് അസിന്‍ തന്റെ റിയല്‍ ഹീറോയെ തിരിച്ചറിഞ്ഞത്.

ഷാരൂഖ് കൂടി പങ്കെടുത്ത പരിപാടിയ്ക്കിടെ വിശ്രമിയ്ക്കാനായി സ്റ്റേജിന് പിന്നിലേക്ക് പോയ അസിനെ കാണാനും പരിചയപ്പെടാനുമായി വലിയൊരു ജനക്കൂട്ടം അവിടെ കാത്ത് നിന്നിരുന്നു. മൂന്നുറോളം വരുന്ന സംഘം അസിനെ വളയുകയും കൈവെയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തതോടെ കളിയാകെ മാറി. ഈ നേരത്ത് താരത്തിന് സംരക്ഷണമേകാന്‍ ആരുമില്ലായിരുന്നു.

ആരാധകര്‍ക്കിടയില്‍ അസിന്‍ കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് തനിയ്‌ക്കൊപ്പമുള്ള ആറ് മസില്‍മാന്‍മാരായ ബോഡിഗാര്‍ഡുകളോട് ജനക്കൂട്ടത്തിനിടയിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. ഉടന്‍ തന്നെ ഷാരൂഖിന്റെ ബോഡിഗാര്‍ഡ്‌സ് അസിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയും താരത്തിനെ ആരാധകര്‍ക്കിടയില്‍ നിന്ന് പുറത്തെത്തിയ്ക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ആകെ ഷോക്കിലായ അസിന്‍ ഏറെ നേരം ഷാരൂഖുമായി സംസാരിച്ചാണ് കൂളായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ പുതിയ താരറാണിയായ അസിന്‍ സുരക്ഷയ്ക്കായി ഉടന്‍ തന്നെ ബോഡിഗാര്‍ഡുകളെ ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam