ഒടുവില്‍ തൃഷയെത്തി; പ്രിയന് ആശ്വാസം

തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഖട്ടാ മീഠായുടെ റിലീസിന് രണ്ട് ദിവസം മുമ്പാണ് ത്രിഷ മുംബൈയില്‍ എത്തിയിരിക്കുന്നത്. അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് ത്രിഷ വരാതിരുന്നത് സംവിധായകന്‍ പ്രിയദര്‍ശനെ ഏറെ വലച്ചിരുന്നു.
മന്മഥന്‍ അന്പിന്റെ ഷൂട്ടിങിലകപ്പെട്ടതോടെയാണ് ത്രിഷയ്ക്ക് ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി സഹകരിയ്ക്കാന്‍ കഴിയാതിരുന്നത്. എന്തായാലും താന്‍ വരുത്തിവെച്ച കുഴപ്പങ്ങള്‍ പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ ത്രിഷ തുടങ്ങിക്കഴിഞ്ഞു. ഖട്ടാ മീഠായുടെ മുംബൈ പ്രീമിയറിലും തുടര്‍ന്നുള്ള പ്രമോഷണല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാനാണ് ത്രിഷയുടെ തീരുമാനം.
മലയാള ചിത്രമായ വെള്ളാനകളുടെ നാടിന്റെ ഹിന്ദി പതിപ്പായ ഖട്ടാമീഠായെക്കുറിച്ച് വന്ന അനുകൂല പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ പ്രിയന്‍ ക്യാന്പിന് ആശ്വാസം പകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള പോസറ്റീവ് റിപ്പോര്‍ട്ടുകള്‍ ത്രിഷയ്ക്കും പ്രതീക്ഷ നല്‍കുന്നു.


Click it and Unblock the Notifications











