കേറ്റിന് ആമീറിന്റെ നായികയാകാന്‍ ക്ഷണം
ടൈറ്റാനിക്കിലെ ദുരന്ത നായികയായി മാറി ലോകം കീഴടക്കിയ ഹോളിവുഡ് സുന്ദരി കേറ്റ് വിന്‍സ്ലെറ്റ് ബോളിവുഡിലേക്ക്. ആമിര്‍ഖാന്റെ നായികയാകാനാണ് സംവിധായകന്‍ പാന്‍ നളിന്‍ കേറ്റിനെ ക്ഷണിച്ചിരിക്കുന്നത്.
ദ റീഡറിലൂടെ ഈ വര്‍ഷത്തെ ഓസ്കുകാര്‍ പുരസ്ക്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തിന് ബോളിവുഡിലേക്ക് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.
വിഖ്യാത പാകിസ്താനി നാടകകൃത്ത് സാദത്ത് ഹസന്‍ മാന്‍േറായുടെ 'തോബ ടെക്‌സിങ്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആമീര്‍-കേറ്റ് ജോഡികളെ അഭിനയിപ്പിയ്ക്കാനാണ് പാന്‍ നളിന്‍ ആലോചിയ്ക്കുന്നത്.
ഇരുവരുമായി സിനിമയെ കുറിച്ച് സംസാരിച്ചുവെന്നും കാന്‍ഫിലിം ഫെസ്റ്റിനുശേഷം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നുമാണ് സംവിധായകന്‍ പറയുന്നു.
സ്‌ലംഡോഗ് മില്യനെയര്‍ ഓസ്‌കര്‍ രാത്രി സ്വന്തമാക്കിയതിന് ശേഷം ഹോളിവുഡ് താരങ്ങള്‍ ബോളിവുഡിനെ ശ്രദ്ധിച്ചു തുടങ്ങിയതിന്റെ സൂചനകളാണ് ഈ വാര്‍ത്തകള്‍.
ഇന്ത്യ-പാക് വിഭജനകാലത്തെ ഇന്ത്യയിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന നര്‍മരസപ്രധാനമായ തോബ ടെക്‌സിങിന്റെ പ്രമേയം.
ചിത്രത്തിന്റെ കഥ കേട്ട് ആമിര്‍ഖാന്‍ ത്രില്ലടിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ മൂലം കേറ്റിനെ ലഭിച്ചില്ലെങ്കില്‍ ദ മമ്മി നായിക റേച്ചല്‍ വെയ്‌സിനെ നായികയാക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.
ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നളിന്‍. ഇദ്ദേഹത്തിന്റെ 'ആയുര്‍വേദ: ആര്‍ട്ട് ഓഫ് ബീയിങ് എന്ന ഫീച്ചര്‍ ഡോക്യുമെന്ററി ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.
ഗുജറാത്ത് സ്വദേശിയായ നളിന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ സംസാര മുപ്പതിലധികം അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടി. 22 ദശലക്ഷം ഡോളറാണ് ഈ ചിത്രം വാരിക്കൂട്ടിയത്.
ഇത്രയധികം ശ്രദ്ധേയനായ പാന്‍ നളിന്‍ ക്ഷണിച്ചാല്‍ കേറ്റ് വിന്‍സ്ലെറ്റ് നോ പറയില്ലെന്നാണ് ബോളിവുഡ് കരുതുന്നത്.


Click it and Unblock the Notifications











