»   » ഗജിനിയ്ക്ക് വേണ്ടി അമീര്‍ ബാര്‍ബറായി

ഗജിനിയ്ക്ക് വേണ്ടി അമീര്‍ ബാര്‍ബറായി

Subscribe to Filmibeat Malayalam
Aammir Khan
സിനിമയുടെ വിജയത്തിന്‌ വേണ്ടി എന്ത്‌ സാഹസത്തിനും തയാറാകുന്നയാളാണ്‌ അമീര്‍. ഇക്കാര്യത്തില്‍ ആമിറിനെ വെല്ലാന്‍ ബോളിവുഡില്‍ മറ്റാരുമില്ലെന്ന കാര്യം ഏവര്‍ക്കുമറിയാം.

തന്റെ പുതിയ ചിത്രമായ ഗജിനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ബാര്‍ബറായി സ്വയം അവതരിച്ചതിച്ചാണ്‌ താരം തന്റെ സാഹസികത വെളിപ്പെടുത്തിയത്‌.

ദില്ലിയില്‍ നടന്ന ഗജിനിയുടെ പ്രചാരണ പരിപാടിയ്‌ക്കിടെ ആരാധകര്‍ക്കായി ഒരു ഹെയര്‍ കട്ടിങ്‌ സെക്ഷന്‍ തന്നെ അദ്ദേഹം സംഘടിപ്പിച്ചു. ഇതിനോടകം ഹിറ്റായിക്കഴിഞ്ഞ ഗജിനി ഹെയര്‍ സ്‌റ്റൈലാണ്‌ അമീര്‍ ഇവിടെ അവതരിപ്പിച്ചത്‌.

പരിപാടിയ്‌ക്കായി തടിച്ചു കൂടിയ ആരാധകരോട്‌ അമീര്‍ ഗജിനി കട്ട്‌ ആര്‍ക്കൊക്കെ വേണമെന്ന്‌ ചോദിയ്‌ക്കുകയായിരുന്നു. ഇത്‌ കേട്ട്‌ആരാധകവൃന്ദം ആവേശത്തമിര്‍പ്പിലായി. തങ്ങളുടെ സ്വപ്‌ന നായകന്റെ 'കൈ കൊണ്ടൊരു മുടിമുറിയ്‌ക്കല്‍' അവര്‍ക്ക്‌ സ്വപ്‌നം കാണാവുന്നതിനും അപ്പുറമായിരുന്നു.

താത്‌പര്യമുള്ള ആണ്‍കുട്ടികളുടെ മുടി ഇലക്ട്രോണിക്‌ ഷേവര്‍ ഉപയോഗിച്ച്‌ ഗജിനി സ്‌റ്റൈലാക്കാന്‍ അമിറും ആവേശം കാട്ടി.

എന്നാല്‍ എന്തെങ്കിലും ഒരു പെണ്‍കുട്ടിയില്‍ ഗജിനി കട്ട്‌ പരീക്ഷിയ്‌ക്കാനുള്ള താരത്തിന്റെ ആഗ്രഹം സഫലമായില്ല. ഇതിന്‌ ചങ്കൂറ്റമുള്ള പെണ്‍കുട്ടികളൊന്നും ഇല്ലാത്തതാണ്‌ അമീറിന്റെ ആഗ്രഹം നടക്കാതെ പോയത്‌.

മുടി മുറിയ്‌ക്കല്‍ മാത്രമല്ല ഗജിനിയ്‌ക്കായി താന്‍ പടച്ചുണ്ടാക്കിയ എയ്‌റ്റ്‌ പാക്ക്‌ മസില്‍ കാണണമോയെന്നും അമീര്‍ ചോദിച്ചു. ആരാധകര്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും പൊതുവേദികളില്‍ മസില്‍ പ്രദര്‍ശനം നടത്താന്‍ താന്‍ സല്‍മാനല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഒടുവില്‍ പാട്ടും ഡാന്‍സുമൊക്കെയായി രംഗം കൊഴുത്തതോടെ ആവേശത്തിലായ അമീര്‍ ഷര്‍ട്ടൂരി മസില്‍ പ്രദര്‍ശിപ്പിയ്‌ക്കാനും ഒടുവില്‍ തയാറായി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam