ബച്ചന്‍ ക്ഷണിച്ചു; അമീര്‍ വരുന്നു

ഷാരൂഖ് ഖാന്‍, അമിതഭ് ബച്ചന്‍ എന്നീ വന്‍താരങ്ങള്‍ക്ക് പിന്നാലെയാണ് അമീര്‍ ഖാന്‍ ട്വിറ്ററില്‍ എത്തുന്നത്. ജൂലൈ ഒന്നിന് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങാനാണ് അമീറിന്റെ പരിപാടി.
അമിതാഭ് ബച്ചന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അമീര്‍ ട്വിറ്ററിലെത്തുന്നത്. ലണ്ടനില്‍ നടന്ന ഒരു വിരുന്നിനിടെയാണ് ബച്ചന്‍ അമീറിനെ ട്വിറ്ററില്‍ ചേരാന്‍ ക്ഷണിച്ചത്.
പിന്നീട് താന്‍ അമീറിനെ ക്ഷണിച്ചകാര്യം ബച്ചന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും ട്വിറ്ററില്‍ ചേരാന്‍ അമീര്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നപ്പോള്‍ വിജയം എപ്പോഴും ധീരന്മാര്‍ക്കൊപ്പമാണെന്ന് പറഞ്ഞ് ബച്ചന്‍ അമീറിനെ കളിയാക്കുകയും ചെയ്തിരുന്നു.
അത്രകേമമാണെങ്കില്‍പ്പിന്നെ ഒന്നു പയറ്റിക്കളയാം എന്നരീതിയിലാണ് ഇ്‌പ്പോള്‍ അമീര്‍ ട്വിറ്ററിലേയ്ക്ക് വരുന്നത്. സ്വന്തമായി ബ്ലോഗെഴുതുകുയം അതുവഴി വിവാദങ്ങളുണ്ടാക്കുകയും ചെയ്ത അമീറിന് ഇന്റര്‍നെറ്റ് എന്നത് അപരിചിത മേഖലയല്ല.


Click it and Unblock the Notifications