»   » അമീഷ പട്ടേല്‍ ടോപ്‍ലെസാവുന്നു

അമീഷ പട്ടേല്‍ ടോപ്‍ലെസാവുന്നു

Posted By:
Subscribe to Filmibeat Malayalam
Amisha Patel goes topless!
കരീന കപൂര്‍, നേഹ ധൂപിയ, റിയാ സെന്‍, അമീഷ പട്ടേല്‍ ഈ ബോളിവുഡ് താരങ്ങള്‍ക്കെല്ലാം ഒരു കാര്യത്തില്‍ ഒരുമയുണ്ട്. ഈ സുന്ദരിമാരെല്ലാം ഒരുതവണയെങ്കിലും ലോകത്തെ ഏതെങ്കിലും മാഗസിന് വേണ്ടി ടോപ് ലെസായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോകമെങ്ങുമുള്ള താരങ്ങളുമായി മത്സരിച്ചാല്‍ നമ്മുടെ നടിമാര്‍ ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം തന്നെ കിടപിടിയ്ക്കുമെന്ന കാര്യമുറപ്പാണ്.

ഇപ്പോഴിതാ ബോളിവുഡ് സുന്ദരി അമിഷാ പട്ടേല്‍ ശരീരം മുഴുവന്‍ മൂടിപ്പുതച്ചുള്ള ഇന്ത്യന്‍ സംസ്‌ക്കാരം ഒരിയ്ക്കല്‍ കൂടി ബ്രേക്ക് ചെയ്യാനൊരുങ്ങുകയാണ്. പുരുഷന്‍മാര്‍ക്കുള്ള മാസികയായ ദ മാന്‍ എന്ന മാഗസിന് വേണ്ടിയാണ് അമീഷ ഇത്തവണ അര്‍ദ്ധ നഗ്നയാവുന്നത്.

നേരത്തെ 2009ലെ ദാബൂ രത്‌നെ കലണ്ടറിന് വേണ്ടിയും നടി മേല്‍വസ്ത്രങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഒരു തലയിണ കൊണ്ട് മാത്രമാണ് അന്ന് നടി തന്റെ അര്‍ദ്ധനഗ്നത മറിച്ചിരുന്നത്.

എന്തായാലും മാന്‍ മാഗസിന് വേണ്ടി അമീഷ ഇതില്‍ കൂടുതല്‍ കാണിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഗസിന്റെ ജൂലൈ ലക്കത്തിലാണ് അമീഷയുടെ പുതിയ സാഹസിക പ്രകടനം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam