പീഡനാരോപണം: നടിക്കെതിരെ സംവിധായകന്‍

റിനയുടെ ആരോപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷമാണ് സുഭാഷ് ഘായിയെ കാണാന്‍ അനീസ് എത്തിയത്. ഹിന്ദി സിനിമാലോകത്തെ പ്രമുഖരിലൊരാളായ സുഭാഷ് ഈ പ്രശ്‌നത്തെ കാര്യമായി എടുത്തില്ലെങ്കിലും അനീസ് ആരോപണങ്ങളെ തീര്‍ത്തും വ്യക്തിപരമായാണ് എടുത്തിരിയ്ക്കുന്നത്.
സിനിമാവ്യവസായത്തിലെ പ്രമുഖരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് പുറത്തുനിന്നെത്തുന്ന നടിമാരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പയുന്നു.
ബോളിവുഡിലേക്കുള്ള ഇറക്കുമതി നടിമാരുടെ വരവ് നിയന്ത്രിയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അപകീര്‍ത്തികേസിന് പോകുന്നത് ഏറെക്കാലം നീണ്ടുപോവുന്നതും പണച്ചെലവുമുള്ള കാര്യമാണെന്നും അനീസ് വിശദീകരിയ്ക്കുന്നു. എന്റെ അഭിമാനത്തിനാണ് ഈ നടി ക്ഷതേമേല്‍പ്പിച്ചിരിയ്ക്കുന്നത്. ഇതുവരെ ഒരാളും എനിയ്‌ക്കെതിരെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും അനീസ് ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications