വിജേന്ദറിന് ബിപാഷയുടെ ചൂടന്‍ ഡേറ്റ്
ബെയ്ജിങിലെ ഇടിക്കൂട്ടില്‍ സ്വര്‍ണ മോഹവുമായി ഇറങ്ങുന്ന വിജേന്ദറിനെ കാത്തിരിയ്‌ക്കുന്ന ഏറ്റവും വലിയ സമ്മാനമേതായിരിക്കും.
വിവിധ സര്‍ക്കാരുകളോ കോര്‍പ്പറേറ്റ് ഭീമന്‍മാരോ നല്‌കുന്ന കോടികളൊന്നുമല്ല ഈ ഹരിയാനക്കാരനെ കാത്തിരിയ്‌ക്കുന്ന മികച്ച സമ്മാനം.
ബോളിവുഡിലെ ചോക്ലേറ്റ് സുന്ദരി ബിപാഷയോടൊപ്പമുള്ള ചൂടന്‍ ഡേറ്റ് തന്നെ. ഇടിക്കൂട്ടില്‍ വിജേന്ദര്‍ സ്വര്‍ണമണിഞ്ഞാല്‍ ബോക്‌സറിനൊപ്പം ഡേറ്റിങിന് താന്‍ തയ്യാറാണെന്ന് ബോളിവുഡിലെ മാദക സുന്ദരി പ്രഖ്യാപിച്ചു കഴിഞ്ഞു.
ബെയ്‌ജിങില്‍ വെങ്കല മെഡല്‍ ഉറപ്പാക്കിയ പ്രകടനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുന്നതിനിടെ തന്റെ സ്വപ്‌ന സുന്ദരി ബിപാഷയാണെന്ന് വിജേന്ദര്‍ പറഞ്ഞിരുന്നു.
'ഞാനാണ് ഏറ്റവും ഇഷ്ടപ്പെട്ട താരമെന്ന് വിജേന്ദര്‍ പറഞ്ഞതായി കേട്ടു. സ്വര്‍ണ മെഡല്‍ നേടുകയാണെങ്കില്‍ അദ്ദേഹവുമായി ഒരു ചൂടന്‍ ഡേറ്റിങിന് തയാറാണെന്ന് ഞാന്‍ അറിയിക്കുന്നു.' ബിപാഷ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പേരെ കൂടി ഇടിച്ചിട്ടാല്‍ വിജേന്ദറിന് ഈ ചൂടന്‍ സുന്ദരിയെ തന്റെ കൈവെള്ളയിലൊതുക്കാം. ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കാനായി താരത്തിന് ആവേശം പകരുന്ന പ്രഖ്യാപനമാണ് ഈ സ്വപ്‌ന സുന്ദരിയില്‍ നിന്നുമുണ്ടായിരിക്കുന്നത്.


Click it and Unblock the Notifications