»   » വിവാഹത്തില്‍ വിശ്വസിക്കുന്നുവെന്ന് ദീപിക

വിവാഹത്തില്‍ വിശ്വസിക്കുന്നുവെന്ന് ദീപിക

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുവെന്ന് ദീപിക പദുകോണ്‍. പുതിയ ചിത്രമായ ബ്രെയ്ക് കി ബാദില്‍ താന്‍ ചെയ്യുന്ന കഥാപാത്രം വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നുമാണ് ദീപിക പറയുന്നത്.

ബ്രെയ്ക് കി ബാദില്‍ ദീപിക അവതരിപ്പിക്കുന്ന ആലിയ എന്ന കഥാപാത്രം വളരെ ശുഭാപ്തിവിശ്വാസമുള്ളവളും ജീവിതത്തില്‍ ഒട്ടേറെ പ്രതീക്ഷകളുള്ളവളുമാണ് എന്നാല്‍ ആ കഥാപാത്രത്തിന് വിവാഹമെന്ന സാമൂഹികരീതിയില്‍ വിശ്വാസമില്ല.

പക്ഷേ ദീപിക പറയുന്നത് വിവാഹത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നാണ്, വിവാഹത്തിലൂടെ ബന്ധങ്ങള്‍ ദൃഢമാകുന്നുവെന്നും ദീപിക പറയുന്നു.

പാശ്ചാത്യരീതിയിലുള്ള ലിവ് ഇന്‍ റിലേഷന്‍സ് ഇന്ത്യക്കാര്‍ അംഗീകരിച്ചുതുടങ്ങിയല്ലോയെന്ന് ചോദിച്ചപ്പോള്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യങ്ങളിലെല്ലാം വലിയ മാറ്റങ്ങളുണ്ടായിരിക്കുകയാണെന്നും താരം പറഞ്ഞു.

പക്ഷേ എല്ലാകാലത്തും സ്‌നേഹം പ്രണയം എന്നിവയോടുള്ള ആളുകളുടെ മാനസികമായ സമീപനത്തില്‍ മാത്രം മാറ്റമുണ്ടാകുന്നില്ലെന്നും ദീപിക ചൂണ്ടിക്കാട്ടി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam