കരീന-കത്രീന വഴക്ക് തീര്‍ന്നു?

എന്നാല്‍ ഇരുവരും തമ്മില്‍ രമ്യതയിലായെന്നാണ് സൂചന. അടുത്തിടെ നടന്ന ലാക്‌മെ ഫാഷന്‍ വീക്കില്‍ കരീനയും കത്രീനയും കണ്ടുമുട്ടി. ഷോയുടെ അവസാനം കത്രീന ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കും കരീനയ്ക്കും കൈകൊടുത്താണ് പിരിഞ്ഞത്.
ഷോ കഴിഞ്ഞിട്ടും ഇരുവരും തമ്മില്‍ കൈകോര്‍ത്തു പിടിയ്ക്കുകയും സംസാരിയ്ക്കുകയും ചെയ്തിരുന്നു. കത്രീനയുമായി വീണ്ടും സൗഹൃദത്തിലായോ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ മുന്‍പും നല്ല സുഹൃത്തുക്കളായിരുന്നുവെന്നാണ് കരീന പറഞ്ഞത്. ഒരു കാര്യം എന്തായാലും വ്യക്തമാണ്. സിനിമാലോകത്ത് ആരും സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ അല്ല.


Click it and Unblock the Notifications