»   » കൂട്ടയോട്ടത്തിനിടെ ഗുല്‍ പനാഗിനെ അപമാനിച്ചു

കൂട്ടയോട്ടത്തിനിടെ ഗുല്‍ പനാഗിനെ അപമാനിച്ചു

Posted By:
Subscribe to Filmibeat Malayalam
Gul Panag
ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന എയര്‍ടെല്‍ ഹാഫ് മാരത്തോണ്‍ കൊഴുപ്പിയ്ക്കാനിറങ്ങിയ ബോളിവുഡ് താരം ഗുല്‍ പനാഗിനെ ഒരുകൂട്ടമാളുകള്‍ അപമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഓട്ടം തുടങ്ങുന്നതിന് തൊട്ടമുമ്പ് ഇരച്ചെത്തിയ ആള്‍ക്കൂട്ടമാണ് നടിയുടെ ശരീരത്തില്‍ കൈവെച്ചത്. തിരക്ക് മുതലെടുത്ത് തന്നെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ പരാക്രമം.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ ഗുല്‍ തയാറായിട്ടില്ല. വന്‍ തിരക്കായതിനാല്‍ ആരെയും തിരിച്ചറിയാനായില്ലെന്നും അതിനാലാണ് പരാതി നല്‍കാത്തതെന്നും നടി വിശദീകരിയ്ക്കുന്നു. മാരത്തോണ്‍ ഓട്ടത്തില്‍ മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം എനിയ്ക്കാദ്യമാണ് ഗുല്‍ പറഞ്ഞു.

ബിപാഷ, ആര്‍ഷാദ് വാര്‍സി, രാഹുല്‍ ബോസ് തുടങ്ങിയ ബോളിവുഡ് താരങ്ങളും മാരത്തോണിന് എത്തിയിരുന്നു. എന്നാല്‍ അവരെല്ലാം ബുദ്ധിപൂര്‍വം ആള്‍ക്കൂട്ടത്തില്‍ അകലെ മാറിന്ന് ഓട്ടക്കാരെ പ്രോത്സാഹിപ്പിയ്ക്കുക മാത്രമാണ് ചെയ്തത്. എന്തായാലും ഇതൊന്നും ഗുല്ലിനെ ലവലേശം പിന്നോട്ടടിപ്പിയ്ക്കുന്നില്ല. ഭാവിയിലും താന്‍ ദില്ലി മാരത്തോണില്‍ പങ്കെടുക്കുമെന്ന് നടി പറയുന്നു.

English summary
On Sunday, 21st November, when Gul Panag participated in Half Marathon held in Delhi, she was groped by the men standing at the starting point. They took advantage of the crowd to feel her up and the actress was obviously quite taken aback by the whole indecent act.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam