കുളിര്‌ വേണ്ട; കത്രീനയ്‌ക്കിഷ്ടം ചൂട്‌
ബോളിവുഡിലെ ഏറ്റവും സെക്സിയസ്റ്റ് താരം ആരെന്ന് ചോദിച്ചാല് ഇപ്പോള് എല്ലാവര്ക്കും കത്രീന കൈഫിന്റെ പേര് മാത്രമേ പറയാനുള്ളു. തൊട്ടതെല്ലാം വിജയങ്ങളാക്കി കത്രീന ബോളിവുഡിന്റെ താരറാണിപ്പട്ടത്തിനടുത്തെത്തി നില്ക്കുകയാണ്. ചൂടന് താരം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കത്രീന അക്ഷരാര്ത്ഥത്തില് ചൂടനാണെന്നാണ് സുഹൃത്തുക്കള് പറയുന്നത്.
കാര്യം മറ്റൊന്നുമല്ല കത്രീനയ്ക്ക് തണുപ്പ് സഹിക്കാനേ കഴിയില്ല. എത്ര ചൂടുള്ള അന്തരീക്ഷത്തിലാണെങ്കിലും ജോലിചെയ്യാന് കത്രീനയ്ക്ക് മടിയില്ലത്രേ. എന്നാല് തണുപ്പുള്ള അന്തരീക്ഷത്തില് താരത്തിന് പുറത്തിറങ്ങാന് പോലും ഇഷ്ടമില്ലത്രേ. അത്രപോലും തണുപ്പ് താങ്ങാന് കാത്തിയ്ക്ക് കഴിയില്ലെന്നാണ് സുഹൃത്തുക്കളെല്ലാം പറയുന്നത്.
കത്രീനയുടെ ചൂടുപ്രേമത്തെ മനസ്സിലാക്കിത്തരാനായി ചില സംഭവങ്ങളും ഇവര് ചൂണ്ടിക്കാണിയ്ക്കുന്നു. സിങ് ഈസ് കിങിന്റെ ചിത്രീകരണം ഈജിപ്തില് നടക്കുമ്പോള് അവിടെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നത്രേ. സെറ്റിലുള്ളവര് മുഴുവന് ഈ ചൂടില് ജോലിചെയ്യാനാവാതെ തളരുമ്പോള് കത്രീന മാത്രം ഉത്സാഹത്തോടെ യാതൊരു ഭാവഭേദവുമില്ലാതെ ജോലിചെയ്യുമായിരുന്നുവെന്നും കനത്ത ചൂടിലും കത്രീന വാടാതെ നില്ക്കുന്നത് കണ്ട് സെറ്റിലുള്ളവരെല്ലാം അത്ഭുതപ്പെട്ടുവെന്നുമാണ് കഥ.
ചൂട് കൂടുമ്പോള് കാത്തിയുടെ ഉത്സാഹവും കൂടുമെന്നതിന് ഉദാഹരമാണ് ഇക്കഥയെങ്കില് തണുപ്പ് സഹിക്കാന് കഴിയാനാവാത്ത കാത്തിയുടെ കഥയാണ് അജയ് ദേവ്ഗണിന്റെ പ്രേം കി ഖസാബ് കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റിലുണ്ടായിരുന്നവര്ക്ക് പറയാനുള്ളത്.
ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സെറ്റില് കത്രീന എല്ലാ സമയവും ബ്ലാങ്കറ്റും പുതച്ചുകൊണ്ടായിരുന്നുവത്രേ ഇരിക്കാറ്. കത്രീനയ്ക്ക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനം സ്വെറ്ററുകളും ഷോളുകളുമാണെന്ന് പറഞ്ഞ് നടന് രണ്ഭീര് കപൂര് ഉള്പ്പെടെയുള്ളവര് കത്രീനയെ കളിയാക്കാറുണ്ടായിരുന്നുവത്രേ.
ബന്ധപ്പെട്ട വാര്ത്തകള്
കത്രീനയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications