»   » ബിക്കിനിയണിയാന്‍ ജിയ അനുമതി തേടുന്നു

ബിക്കിനിയണിയാന്‍ ജിയ അനുമതി തേടുന്നു

Posted By:
Subscribe to Filmibeat Malayalam
Jiah Khan
ഗജിനിയുടെ വന്‍വിജയം നല്‌കിയ ആത്മവിശ്വാസത്തിന്റെ തന്റെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്‌ക്കാനൊരുങ്ങുകയാണ്‌ ജിയ.

ഗജിനി തന്റെ സെക്‌സി ഇമേജ്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ്‌ താരം കരുതുന്നത്‌. ആദ്യ ചിത്രമായ നിശബ്ദില്‍ ഏറെ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ പരാജയം ജിയയ്‌ക്ക്‌ തിരിച്ചടിയായിരുന്നു.

എന്തായാലും ഗജനിയിലൂടെ ലഭിച്ച പുതിയ സെക്‌സി ഇമേജ്‌ മുതലാക്കാന്‍ തന്നെയാണ്‌ താരത്തിന്റെ തീരുമാനം.

കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനായി അടുത്ത ചിത്രത്തില്‍ ടൂ പീസില്‍ പ്രത്യക്ഷപ്പെടാനും താരം ഒരുക്കമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ താരമിപ്പോള്‍ അമ്മയോട്‌ അനുമതി തേടിയിരിക്കുകയാണ്‌.

ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമാണ്‌ ഞാനെന്ന കാര്യം പലര്‍ക്കുമറിയില്ല. അത്‌ കൊണ്ട്‌ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക്‌ ഇറങ്ങി പുറപ്പെടുമ്പോള്‍ മുതിര്‍ന്നവരോട്‌ അനുമതി ചോദിയ്‌ക്കണം ജിയ പറയുന്നു. ഈ വിഷയത്തില്‍ ജിയയുടെ മാതാവിന്റെ നിലപാടെന്തെന്ന്‌ കാക്കുകയാണ്‌ ബോളിവുഡിലെ നിര്‍മാതാക്കള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam