കത്രീനയ്‌ക്ക് കല്യാണം കഴിക്കാന്‍ സമയമില്ല
കത്രീന കെയ്‌ഫിന്റെ കരിയറിലെ ഏറ്റവും നല്ലകാലമാണിത്. വിവാദങ്ങളും വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിടാതെ പിന്തുടരുകയാണെങ്കിലും കത്രീനയുടെ കരിയര്‍ ഗ്രാഫ് ഉയരുകയാണ്.
തന്റെ ദിവസങ്ങള്‍ കത്രീന പല സംവിധായകര്‍ക്കായി പകുത്തു നല്‍കിയിരിക്കുകയാണ്. ഇതിനിടെ വിവാഹത്തെക്കുറിച്ചോ കാമുകനെക്കുറിച്ചോ ചിന്തിക്കാന്‍ പോലം താരത്തിന് സമയമില്ലത്രേ.
അപ്‌നേ, പാട്‌ണര്‍, നമസ്‌തേ ലണ്ടന്‍, വെല്‍കം തുടങ്ങി നായികയായ ചിത്രങ്ങളെല്ലാം ഭേദമില്ലാത്ത വിജയം കൈവരിച്ചതുതന്നെയാണ് ഇപ്പോള്‍ കത്രീനയ്‌ക്ക്‌് തുണയാകുന്നത്. കരീന കപൂര്‍ കഴിഞ്ഞാല്‍ ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായി കുറഞ്ഞകാലം കൊണ്ടാണ് കത്രീനയ്‌ക്ക് മാറാന്‍ കഴിഞ്ഞത്.
നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ 18ന്റെ രണ്ടുചിത്രങ്ങള്‍ക്കായുള്ള കരാറില്‍ കത്രീന ഇതിനകം ഒപ്പുവച്ചു കഴിഞ്ഞു. ആറുകോടിയാണത്രേ രണ്ടു ചിത്രങ്ങള്‍ക്കു കൂടി കത്രീനയ്‌ക്കു കിട്ടിയ പ്രതിഫലം. റെസ്, സിംങ് ഈസ് കിംഗ്, മെം യുവരാജ് എന്നിവയും രണ്ട് പേരിടാത്ത ചിത്രങ്ങളുമാണ് കത്രീനയുടെ കയ്യില്‍ ഇപ്പോഴുള്ളത്.
ഇത്രയും തിരക്കിലാണെങ്കിലും സല്‍മാനുമായി ബന്ധപ്പെട്ട് ദിനംപ്രതി ഒരു ഗോസിപ്പെങ്കിലും കത്രീനയെക്കുറിച്ച് പുറത്തു വരുന്നുണ്ട്. കത്രീന വിവാഹത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണ് സല്‍മാനെ പിണക്കുന്നതെന്നാണ് സൂചന.
കൈനിറയെ ചിത്രങ്ങളുമായി കരിയറിന്റെ നല്ല സമയം വന്നുനില്‍ക്കുമ്പോള്‍ കല്യാണം കഴിച്ച് ഒതുങ്ങുന്നതെങ്ങനെയെന്നാണ് കത്രീനയുടെ ചിന്ത. കരിയര്‍ നന്നാക്കിയിട്ട് മതി വിവാഹം എന്നാണത്രേ ഇപ്പോള്‍ കത്രീനയുടെ നിലപാട്.
ഭര്‍ത്താവുമായി ജീവിതം തുടങ്ങുന്നതിന് മുമ്പ് സാമ്പത്തികമായി ഒരു നല്ല ചുറ്റുപാടുണ്ടാക്കിയെടുക്കുകയാണത്രേ താരത്തിന്റെ ലക്ഷ്യം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications