കണ്ണുകള്‍ക്ക് വിരുന്നൊരുക്കി കൊയ്‌ന
ബിക്കിനിയും സ്വിം സ്യൂട്ടുമൊക്കെ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില് അതിങ്ങനെവേണം. വാര്‍ത്തകള്‍ സൃഷ്ടിച്ച് സകലരുടെയും ശ്രദ്ധ ആകര്‍ഷിച്ച് കൊയ്‌ന ചെയ്‌തതുപോലെ.
അക്ഷരാര്‍ത്ഥത്തില്‍ കൊയ്‌ന കാണുന്നവരുടെയെല്ലാം കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്. അതെ ചുവന്ന ബിക്കിനിയില്‍ അതിമനോഹരിയായി കൊയ്‌ന മിത്ര, മുമ്പെങ്ങുമില്ലാത്തവിധം കൊയ്‌ന സുന്ദരിയും ആകര്‍ഷകയുമായിരിക്കുന്നുവെന്ന് ആരാധകര്‍ ഒന്നടങ്കം സമ്മതിക്കുന്നു.
ഗ്ലാഡ്‌റാഗ്‌സിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ മുഖചിത്രത്തിലാണ് കൊയ്‌നയുടെ സൗന്ദര്യം കറുപ്പിലും ചുവപ്പിലുമായി തിളങ്ങിനില്‍ക്കുന്നത്. കേട്ടാല്‍ ഇതാരും വിശ്വസിച്ചേയ്‌ക്കാനിടയില്ല അതുകൊണ്ട് കാണുകതന്നെ വേണമെന്നാണ് കണ്ടവര്‍ പറയുന്നത്.
എന്തായാലും തായ് ചി ഉള്‍പ്പെടെയുള്ള ആയോധന കലകള്‍ അഭ്യസിക്കുന്ന കൊയ്‌നയുടെ അധ്വാനം വെറുതെയായില്ലെന്നാണ് ചിത്രം തെളിയിക്കുന്നത്. കടഞ്ഞെടുത്ത ഉടലില്‍ തീപാറുന്ന വശ്യതയുമായാണ് കൊയ്‌ന മുഖചിത്രത്തില്‍ പോസ് ചെയ്‌തിരിക്കുന്നത്.


Click it and Unblock the Notifications