മലൈക അറോറ നായികയാകുന്നു
ഐറ്റം നമ്പറുകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സൗന്ദര്യറാണി മലൈക അറോറ ഖാന്‍ ഒരു ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നു.
സുനില്‍ ഷെട്ടിയുടെ 'ഈസിലി മന്ത്‌ലി ഇന്‍സ്‌റ്റാള്‍മെന്റ്' എന്ന ചിത്രത്തിലാണ് മലൈകയുടെ നായികവേഷം. സഞ്‌ജയ് ദത്ത് മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍രാംപാലിന്റെ നായികയായാണ് മലൈക അഭിനയിക്കുന്നത്.
അര്‍ജുന്‍രാംപാല്‍ തന്നെയാണത്രേ ഈ വേഷത്തിന് വേണ്ടി മലൈകയെ നിര്‍ദ്ദേശിച്ചത്. രണ്ടാഴ്‌ചത്തേയ്‌ക്കുള്ള ഡേറ്റാണ് മലൈക ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.
ഐറ്റം നമ്പറുകളിലും അഥിതിവേഷങ്ങളിലും തിളങ്ങിനിന്നിരുന്ന മലൈകയുടെ നായികയായുള്ള അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഷാരൂഖ് ഖാന്‍ നായകനായ 'ദില്‍ സെ' എന്ന ചിത്രത്തില്‍ ഛയ്യ..ഛയ്യ എന്ന പാട്ടിനൊപ്പിച്ച് ഓടുന്ന ട്രയിനിന് മുകളില്‍ നൃത്തം ചെയ്‌തുകൊണ്ടാണ് മലൈക സിനിമാ ലോകത്തേയ്‌ക്ക് കടന്നുവന്നത്.
അതിന്‌ശേഷം ഒട്ടേറെ നൃത്ത രംഗങ്ങളിലും അതിഥി താരവേഷങ്ങളിലും മലൈക അഭിനയിച്ചു. ഷാരൂഖിന്റെ തന്നെ ചിത്രമായ 'ഓം ശാന്തി ഓ'മിലാണ് മലൈക അവസനാനമായി നൃത്തം ചെയ്‌തത്. ആ നൃത്തരംഗത്ത് 31താരങ്ങളാണ് ഉണ്ടായിരുന്നത്.


Click it and Unblock the Notifications