»   » മല്ലിക നഗ്നയായതില്‍ സഹോദരന് എതിര്‍പ്പ്

മല്ലിക നഗ്നയായതില്‍ സഹോദരന് എതിര്‍പ്പ്

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ബോളിവുഡ് താരം മല്ലിക ഷെരാവത്തിന്റെ പുതിയ ചിത്രമായ ഹിസ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ മല്ലിക നടത്തിയിരിക്കുന്ന നഗ്നതാപ്രദര്‍ശനം സഹോദരന്‍ വിക്രം സിങിന് അത്ര പിടിച്ചിട്ടില്ലത്രേ. മല്ലിക തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഹിസ്സില്‍ മല്ലിക ഏകദേശം പൂര്‍ണനഗ്നയായി വരെ അഭിനയിക്കുന്നുണ്ട്. ഈ ചിത്രം മല്ലികയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പക്ഷേ എന്തൊക്കെയായാലും മല്ലിക നഗ്നയായി അഭിനയിച്ചതില്‍ വിക്രമിന് പിണക്കം തന്നെയാണ്.

നേരത്തേ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മല്ലിക നഗ്നയായി അഭിനയിക്കുന്നതിനോട് വിക്രം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും മല്ലിക അഭിനയിക്കാന്‍ തയ്യാറായതില്‍ പ്രതിഷേധിച്ച് വിക്രം സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകവരെ ചെയ്തിരുന്നുവത്രേ.

എന്നാല്‍ സെറ്റിലുള്ളവരെല്ലാം ഇക്കാര്യങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹിസ്സിന്റെ പ്രമോഷണല്‍ പരിപാടികള്‍ക്കിടയില്‍ മല്ലിക തന്നെയാണ് സഹോദരന്റെ എതിര്‍പ്പിനെക്കുറിച്ച് പറഞ്ഞത്.

പൂര്‍ണമായും നഗ്നയാകുന്ന സീനുകള്‍ മാത്രമല്ല പാമ്പുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന സീനുകള്‍വരെ മല്ലിക വളരെ ബോള്‍ഡ് ആയിട്ടാണ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവുമേറെ ആസ്വദിച്ച് ചെയ്ത ചുംബന സീന്‍ ഹിസ്സില്‍ പാമ്പിനെ ചുംബിക്കുന്നതാണെന്നും മല്ലിക പറഞ്ഞിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam