വിജേന്ദര്‍ കൈവിട്ടത് ബിപാഷയെ!
ബെയ്ജിങിലെ ഇടിക്കൂട്ടില്‍ ക്യൂബന്‍ താരം തകര്‍ത്തത് നൂറു കോടി ജനങ്ങളുടെ ഒളിന്പിക് സുവര്‍ണ മെഡല്‍ പ്രതീക്ഷകള്‍ മാത്രമല്ല തന്റെ എതിരാളിയായിരുന്ന വിജേന്ദറിന് ലഭിയ്ക്കുമായിരുന്ന ഒരു ചൂടന്‍ ദിനം കൂടിയാണ് ക്യൂബക്കാരനായ കോറിയോ ഇടിച്ചിട്ടത്.
സ്വര്‍ണം നേടി തിരിച്ചു വരുന്ന വിജേന്ദറുമൊത്ത് ഒരു ചൂടന്‍ ഡേറ്റിങ് നടത്താന്‍ താന്‍ ഒരുക്കമാണെന്ന് ബോളിവുഡിന്റെ മാദക താരം ബിപാഷ ബസു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വിജേന്ദറിനെ കോറിയോ വീഴ്ത്തിയത്.
വെങ്കല മെഡല്‍ ഉറപ്പാക്കിയ മത്സരം ജയിച്ചയുടനെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ സ്വപ്ന സുന്ദരി ബോളിവുഡിലെ മാദക താരം ബിപാഷയാണെന്ന് പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെ ഇത് കേട്ട ബിപാഷ് സ്വര്‍ണം നേടി തിരിച്ചെത്തിയാല്‍ സമ്മാനമായി വിജേന്ദറിനൊപ്പം ഒരു ദിനം ആഘോഷിയ്ക്കാന്‍ തയാറാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
വെങ്കല മെഡല്‍ നേടി തിരിച്ചെത്തുന്ന താരത്തിന് ഒരു പ്രോത്സാഹന സമ്മാനമെന്ന നിലയ്ക്ക് അത്ര ചൂടല്ലെങ്കിലും ഒരു ഡേറ്റിങ് ഈ ചോക്ലേറ്റ് സുന്ദരി തരപ്പെടുത്തി കൊടുക്കുമെന്ന് തന്നെ കരുതാം.
ഒരു പക്ഷേ ബിപാഷയെ കോറിയോ നേരിട്ട് കണ്ടിരുന്നെങ്കില്‍ വിജേന്ദറിന് കിട്ടുന്ന ഭാഗ്യമോര്‍ത്ത് ഈ ക്യൂബക്കാരന്‍ സ്വയം തോറ്റ് പിന്‍മാറിയേനെ!
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications