പരിപാടിയ്ക്കിടെ പ്രിയങ്ക ചോപ്രയെ അപമാനിച്ചു

പുതിയ ചിത്രമായ സാത് ഖൂന്‍ മാഫിന്റെ പരസ്യ പരിപാടികള്‍ക്കായി പ്രിയങ്ക ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പൊതുജനങ്ങളുമായി സംസാരിക്കുന്ന പരിപാടിക്കിടെ സദസ്സിലെത്തിയ ഒരാള്‍ പ്രിയങ്ക ഒരു പഞ്ചാബിയല്ലെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
ആദ്യം പ്രിയങ്കയുള്‍പ്പെടെയുള്ള എല്ലാവരും ഇത് തമാശയായി എടുത്തു. എന്നാല്‍ ഇയാള്‍ പരിധിവിട്ടതോടെ പ്രിയങ്കയും ചൂടായി.
പ്രിയങ്ക ഒരു പഞ്ചാബി അല്ല എന്നും അവര്‍ പഞ്ചാബിനും പഞ്ചാബികള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നുമായിരുന്നു അജ്ഞാതന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ശക്തമായപ്പോള്‍ അയാളോട് വായടയ്ക്കാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു.
എന്നാല്‍, നടി കോപാകുലയായപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു. പരിപാടിയുടെ സംഘാടകര്‍ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
യുപിയിലെ റായ്ബറേലിയില്‍ വളര്‍ന്ന പ്രിയങ്കയുടെ പിതാവ് പഞ്ചാബില്‍ നിന്നുള്ള ആളാണെങ്കിലും മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനിയാണ്.


Click it and Unblock the Notifications