»   » കത്രീനയ്ക്ക് സല്‍മാന്റെ പിറന്നാള്‍ സമ്മാനം

കത്രീനയ്ക്ക് സല്‍മാന്റെ പിറന്നാള്‍ സമ്മാനം

Posted By:
Subscribe to Filmibeat Malayalam
Katrina Kaif-Salman Khan
സല്‍മാനും കത്രീനയും വീണ്ടും പ്രണയത്തിലായോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും പറ്റി പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. കത്രീന പിറന്നാള്‍ ദിനം സല്‍മാന്റെ വീട്ടിലാണ് ആഘോഷിച്ചത് എന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സല്‍മാന്‍ കത്രീനയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കാനൊരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. മുന്‍ കാമുകിയ്ക്ക് സമ്മാനമായി ഒരു സിനിമ നിര്‍മ്മിച്ചു നല്‍കാനാണത്രേ സല്‍മാന്റെ പദ്ധതി.

സല്‍മാനും കത്രീനയും ഒരുമിച്ച അവസാനത്തെ സിനിമയായ യുവരാജ് ഒരു പരാജയമായിരുന്നു. എന്നാല്‍ റെഡിയുടെ വിജയത്തോടെ ബോളിവുഡിലെ മാര്‍ക്കറ്റ് വാല്യൂ കൂടിയിട്ടുണ്ട്. കബീര്‍ ഖാന്റെ ഏക് ദ ടൈഗറാണ് ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം. ഇതിനു ശേഷമായിരിക്കും സല്‍മാന്‍ ക്യാറ്റിനു വേണ്ടിയുള്ള പിറന്നാള്‍ ചിത്രത്തിന്റെ ജോലി ആരംഭിക്കുക. കത്രീനയുടെ 2012 ലെ പിറന്നാള്‍ സമ്മാനമായിരിക്കും ഈ ചിത്രം

English summary
Salman plans to produce a film for his ex-girlfriend Katrina Kaif. On her birthday last week, Salman Khan made a promise to his ex-girlfriend Katrina Kaif. The promise was that he would produce a film under his own banner for her in 2012. Right now Sallu's the hottest actor in the market after delivering the biggest hit of the year - Ready.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam