»   » പുകവലികൊണ്ട് ഞാന്‍ തോറ്റു: ഷാരൂഖ്

പുകവലികൊണ്ട് ഞാന്‍ തോറ്റു: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്റെ പുകവലി കുപ്രസിദ്ധമാണ്, പലവട്ടം ശ്രമിച്ചിട്ടും ഷാരൂഖിന് ഈ ദുശ്ശീലം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് മുതല്‍ സ്വന്തം മക്കള്‍വരെ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ലക്ഷ്യം കാണാന്‍ ഷാരൂഖിനായിട്ടില്ല.

പക്ഷേ ഇപ്പോള്‍ ഷാരൂഖ് തന്നെ തന്റെയീ മോശം ശീലത്തില്‍ ആകെ അസ്വസ്ഥനാണ്. ഈ ദുശ്ശീലം കൊണ്ട് താന്‍ വലഞ്ഞുവെന്നാണ് ഷാരൂഖ് പറയുന്നത്. ഇത് നിര്‍ത്താനായി താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ദിവസം ആറോ അഞ്ചോ സിഗരറ്റ് എന്ന നിലയിലേയ്ക്ക് താന്‍ വലി കുറച്ചിരിക്കുകയാണെന്ന് താരം പറയുന്നു. മകള്‍ സുഹാനയാണത്രേ പിതാവിന്റെ ദുശ്ശീലം നിര്‍ത്താനായി മുന്‍കയ്യെടുത്തിരിക്കുന്നത്.

കാലത്ത് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കയ്യില്‍ സിഗരറ്റ് പാക്കറ്റ് കാണുന്നത് അവള്‍ക്കിഷ്ടമല്ല. വലി പൂര്‍ണമായും നിര്‍ത്തണമെന്ന് എനിയ്ക്കാഗ്രമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായുള്ള ഈ ശീലം പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയുന്നില്ല. വെറുതെ ഒരു രസത്തിന് മാത്രം വലിക്കുന്ന രീതിയിലേയ്ക്ക് മാറാനുള്ള ശ്രമത്തിലാണ് ഞാന്‍- ഷാരൂഖ് പറയുന്നു.

English summary
Shah Rukh Khan is trying really hard to quit smoking. Earlier, he would be seen lighting the cancer stick quite frequently - almost like a chain-smoker

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam