ബോളിവുഡിന് തോക്ക് കളിപ്പാട്ടം മാത്രമോ?

By Staff

ബോളിവുഡിന്‌ തോക്ക്‌ വെറും കളിപ്പാട്ടണോ? രാജ്യത്തെ അധികാരികള്‍ക്ക്‌ ഇപ്പോള്‍ തോന്നുന്നത്‌ അങ്ങനെയാണ്.‌ കൊച്ചു കുട്ടികള്‍ക്ക്‌ വരെ തോക്ക്‌ സ്വന്തമായി കൊണ്ടു നടക്കുന്നതെന്തിനാണെന്നാണ്‌ ഇടയ്ക്കിടെ നമ്മുടെ കോടതികള്‍ ചോദിയ്‌ക്കാറുണ്ട്‌.

ഇത്തവണ ഈ ചോദ്യത്തിന്‌ ഉത്തരം കൊടുക്കേണ്ടത്‌‌ താര കുടുംബത്തില്‍ നിന്നെത്തിയ സോഹ അലിഖാനാണ്‌. തോക്ക്‌ കൈയില്‍ വെയ്‌ക്കാന്‍ സാധാരണ 21 വയസാകണമെന്നാണ്‌ രാജ്യത്തെ നിയമം.

എന്നാല്‍ ഇത്തരം നിയമങ്ങളൊന്നും ബോളിവുഡിലെ താരങ്ങള്‍ പണ്ടെ കാര്യമാക്കാറില്ല. അങ്ങനെയൊരു തോക്ക് കേസിലാണ് ബോളിവുഡ് ദാദ സഞ്ജയ് ദത്ത് കുറെക്കാലം ഇരുന്പഴിയെണ്ണിയത്.

പതിനെട്ട്‌ വയസുള്ളപ്പോള്‍ തന്നെ കൊച്ചു സോഹയ്‌ക്ക്‌ തോക്ക്‌ സൂക്ഷിക്കാനുള്ള ലൈസന്‍സ്‌ ഉണ്ടായിരുന്നുവെന്ന കാര്യമാണ്‌ ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്‌. ഇക്കാര്യത്തില്‍ സ്വന്തം പിതാവ്‌ തന്നെ പാരയായി തീരുമെന്ന്‌ താരം ഒരിക്കലും കരുതിയിരുന്നില്ല.

മനുഷ്യന്‍ വേട്ടയാടി ജീവിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി സോഹയുടെ പ്രശസ്‌തനായ പിതാവ്‌ മന്‍സൂര്‍ അലിഖാന്‍ പട്ടോഡി തോക്ക്‌ ഉപയോഗിച്ച്‌ ഒരു കൃഷ്‌ണ മൃഗത്തെ തട്ടിയിരുന്നു. അന്ന്‌ പട്ടോഡി ഉപയോഗിച്ച തോക്ക്‌ ആരുടെതാണെന്നറിയാന്‍ വേണ്ടി ഒരു മൃഗ സ്‌നേഹി ഇറങ്ങിത്തിരിച്ചതാണ്‌ കുഴപ്പമായത്‌.

ഇതിനായി മൃഗസ്‌നേഹി വിവരവകാശ നിയമം ഉപയോഗിച്ചതോടെ താരത്തിന്റെ തോക്ക്‌ ലൈസന്‍സിന്റെ കാര്യം പുറത്തായി.

1998ല്‍ പതിനെട്ട്‌ വയസുള്ളപ്പോള്‍ തന്നെ കൊച്ചു സോഹയുടെ കയ്യില്‍ തോക്കിനുള്ള ലൈസന്‍സ്‌ ഉണ്ടായിരുന്നുവെന്നാണ്‌ ലോകത്തിനു മുന്നില്‍ വെളിപ്പെട്ട വിവരം.

കൃഷ്‌ണ മൃഗത്തെ വേട്ടയാടിയതിന്‌ പിതാവ്‌ പട്ടോഡി മൂന്ന്‌ ദിവസം ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. അച്ഛനെ പിന്തുടര്‍ന്ന്‌ മകളും ജയിലില്‍ കിടക്കേണ്ടി വരുമോയെന്നാണ്‌ ബോളിവുഡിന്റെ ഭയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X